കാസര്‍കോട്:[www.malabarflash.com] മുന്‍ ഡി സി സി പ്രസിഡണ്ടും കെ പി സി സി നിര്‍വാഹക സമിതി അംഗവും സംസ്ഥാന സഹകരണ ബാങ്ക് വൈസ് പ്രസിഡണ്ടുമായ കെ വെളുത്തമ്പു (88) അന്തരിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 1.20 മണിയോടെയായിരുന്നു അന്ത്യം. വ്യാഴാഴ്ച വൈകിട്ട് ഹൃദയാഘാദത്തെതുടര്‍ന്നാണ് വെളുത്തമ്പുവിനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മൃതദേഹം വെളളിയാഴ്ച രാവിലെ 10.30 മുതല്‍ 11.30 വരെ കാസര്‍കോട് ഡി സി സി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെക്കും. ഉച്ചയോടെ തൃക്കരിപ്പൂര്‍ കോണ്‍ഗ്രസ് ഓഫീസില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷം വീട്ടിലേക്ക് കൊണ്ടുപോകും.
കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുടങ്ങിയ നേതാക്കള്‍ എത്താന്‍ സാധ്യതയുണ്ട്. ഇതനുസരിച്ചായിരിക്കും സംസ്‌ക്കാരം തീരുമാനിക്കുക.
കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുടങ്ങിയ നേതാക്കള്‍ എത്താന്‍ സാധ്യതയുണ്ട്. ഇതനുസരിച്ചായിരിക്കും സംസ്‌ക്കാരം തീരുമാനിക്കുക.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment