തൃശൂർ: [www.malabarflash.com] ദാദ്രിയിൽ കൊല്ലപ്പെട്ട മുഹമ്മദ് അഖ്‌ലാഖിന്റെ വീട്ടിൽ നിന്നും കണ്ടെടുത്ത ആട്ടിറച്ചി ബീഫായത് ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടാണെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ നേതാവ് കനയ്യ കുമാർ. ജെഎൻയു സംഭവത്തിലെ വ്യാജവീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ ഒറിജിനലായതിനും കാരണം തെരഞ്ഞെടുപ്പാണെന്ന് കനയ്യ കൂട്ടിച്ചേർത്തു.
ലോകം മുഴുവൻ കറങ്ങിനടക്കാൻ പണമുള്ള നരേന്ദ്ര മോദിക്ക് വിദ്യാഭ്യാസം മെച്ചപ്പെടുത്താനായി പണമില്ലെന്നും കനയ്യകുമാർ കുറ്റപ്പെടുത്തി. തൃശൂരിൽ ഇഎംഎസ് അനുസ്മരണ പ്രഭാഷണത്തിൽ പങ്കെടുക്കാനായി എത്തിയതാണ് കനയ്യകുമാർ. ഭരണഘടന അട്ടിമറിക്കാനാണ് ചില ശക്തികളുടെ ശ്രമം. ജാതിമത ധ്രുവീകരണമാണ് ഇവരുടെ ലക്ഷ്യമെന്നും കനയ്യ പറഞ്ഞു.


No comments:
Post a Comment