Latest News

കളരി സംഘത്തില്‍ നിന്ന് മോഷണം പോയ ആയുധങ്ങളടക്കം 4 പേര്‍ അറസ്റ്റില്‍

അഴീക്കോട്:[www.malabarflash.com] അഴിക്കോട് വന്‍കുളത്ത് വയല്‍ ശ്രീ ഗണേശ കളരി സംഘത്തില്‍ നിന്ന് മോഷണം പോയ ആയുധങ്ങളുമായി നാല് പേരെ വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തു. അഴീക്കോട് ഉപ്പായിച്ചാല്‍ സ്വദേശികളായ റമീസ് ഏലിയസ് ബദ്ദര്‍ (19), പി എസ് അഘിലേഷ്(20), രണ്ട് പതിനേഴ് വയസ്സുകാര്‍ എന്നിവരെ  വന്‍കുളത്ത് വയലില്‍ വെച്ച് പിടികൂടുകയായിരുന്നു.

വളപട്ടണം എസ് ഐ ശ്രീജിത് കൊടേരി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അനില്‍ കുമാര്‍, സി പി ഒമാരായ സുരേഷ്, സുഭാഷ് എന്നിവര്‍ ചേര്‍ന്ന് നടത്തിയ റെയ്ഡിലാണ് പ്രതികള്‍ വലയിലായത്.

കളരി സംഘത്തില്‍ നിന്ന് മോഷണം പോയ എട്ട് വാള്‍, രണ്ട് മഴു, ഒരു ഉറുമി എന്നിവയും ഇവരില്‍ നിന്ന് പിടിച്ചെടുത്തു.
മെയ് ഒന്നിന് രാത്രി പന്ത്രണ്ട് മണിയോടെയാണ് കളരി സംഘത്തില്‍ നിന്ന് പരിശീലന ആയുധങ്ങള്‍ മോഷണം പോയത്. തെരഞ്ഞെടുപ്പ് സമയത്ത് നടന്ന ഈ മോഷണം പോലിസ് അതീവ ഗൗരവത്തോടെയാണ് അന്വേഷിച്ചത്.

പ്രതികള്‍ നാലുപേര്‍ക്കും യാതൊരു രാഷ്ടീയ പ്രവര്‍ത്തനവുമില്ലെന്നും സ്ഥിരമായി മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നവരാണെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ മാസം ഉപ്പായിച്ചാലിലെ റാഷിദിന്‍റെ വീട്ടില്‍ മോഷണം നടത്തിയതും ഇവരാണെന്ന് ചോദ്യം ചെയ്യലില്‍ പറഞ്ഞു. 





Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.