വളപട്ടണം:[www.malabarflash.com] പതിനഞ്ചു വര്‍ഷം മുമ്പ് ഗള്‍ഫില്‍ പോയി തിരികെ എത്തിയ ആളിന് വീട് കണ്ടുപിടിക്കാന്‍ പോലീസ് സഹായിച്ചു. പളളിക്കുന്നിലെ പാടത്തില്‍ ഹൗസില്‍ മോഹന്‍ദാസി(57)നാണ് വീട് കണ്ടെത്താന്‍ പോലീസ് സഹായിച്ചത്. അഞ്ച് വര്‍ഷം മുമ്പാണ് ഇയാള്‍ ഒടുവില്‍ നാട്ടില്‍ വന്നത്. രണ്ടുവര്‍ഷമായി ഇയാള്‍ക്ക് വീടുമായി യാതൊരു ബന്ധവുമില്ല.
വെളളിയാഴ്ച നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയ മോഹന്‍ദാസ് ആലുവയില്‍ എത്തുകയും 500 സൗദി റിയാല്‍ ഒരു ടാക്‌സിക്കാരന് 500 സൗദി റിയാല്‍ നല്‍കി കണ്ണൂരാണ് തന്റെ വീടെന്നും അവിടെ എത്തിക്കണമെന്നും പറഞ്ഞു. കണ്ണൂരില്‍ എത്തിയ ഇയാള്‍ വീട് കണ്ടെത്താന്‍ സഹായത്തിനായി ടൗണ്‍ പോലീസിനെ സമീപിച്ചു. വെളളിയാഴ്ച രാത്രി വളപട്ടണം പോലീസ് സ്‌റ്റേഷനില്‍ മോഹന്‍ദാസിനെ താമസിപ്പിച്ചു.
അതിനിടയില്‍ തന്നെ ഇയാളുടെ വീട് കണ്ടെത്താന്‍ സിഐ പി. ശ്രീജിത്തിന്റെയും എസ്‌ഐ ശ്രീജിത്ത് കൊടിയേരിയുടേയും നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. തുടര്‍ന്ന് ശനിയാഴ്ച രാവിലെ മോഹന്‍ദാസിന്റെ പാസ്‌പോര്‍ട്ട് പരിശോധിച്ചപ്പോള്‍ ഭാര്യയുടെ പേര് കണ്ടെത്തി. തുടര്‍ന്ന് ഈ പേര് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊയിലിയില്‍ ചായക്കട നടത്തുന്ന പ്രസന്നയെ കണ്ടെത്തിയത്. ഇവര്‍ ഭര്‍ത്താവായ മോഹന്‍ദാസിനെ തിരിച്ചറിഞ്ഞു

.
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment