Latest News

മേല്‍പറമ്പില്‍ പൊതു ശൗചാലയം;ജിംഖാന മേല്‍പറമ്പ് നിവേദനം നല്‍കി

മേല്‍പറമ്പില്‍ പൊതു ശൗചാലയം; ജിംഖാന മേല്‍പറമ്പ് നിവേദനം നല്‍കി
മേല്‍പറമ്പ്: മേല്‍പറമ്പില്‍ ഒരു പൊതു ശൗചാലയം നിര്‍മ്മിക്കണമെന്ന് ജിംഖാന മേല്‍പറമ്പ് ആവശ്യപ്പെട്ടു

പ്രസിദ്ധമായ കീഴൂര്‍ ചന്ദ്രഗിരി ശാസ്താ ക്ഷേത്രം, ചരിത്ര പ്രസിദ്ധമായ കീഴൂര്‍ പടിഞ്ഞാര്‍ ജുമാ മസ്ജിദ്, ചെമ്പിരിക്ക ജുമാ മസ്ജിദ്, തുടങ്ങി ആരാധനാലയങ്ങളിലേക്ക് പോകുന്നവര്‍ക്കും ചന്ദ്രഗിരി കോട്ട, ചെമ്പിരിക്ക ബീച്ച് പോലൂള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് പോകുന്നവര്‍ക്കും, വിവിധ പരീക്ഷകള്‍ക്കായി ചന്ദ്രഗിരി ഹയര്‍സെക്കണ്ടറി സ്‌കൂളിലേക്കും മറ്റും എത്തിച്ചേരാറുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കും ഏറെ ഉപയോഗപ്രദമായിരിക്കും മേല്‍പറമ്പില്‍ ഒരു ശൗചാലനം സ്ഥാപിക്കപ്പെട്ടാല്‍.
മേല്‍പറമ്പ് പ്രദേശത്ത് ഏകദേശം 100ലധികം വ്യാപാര സ്ഥാപനങ്ങളുണ്ട്. അവിടത്തെ വ്യാപാരികള്‍ക്കും, ഓട്ടോറിക്ഷാ തൊഴിലാളികള്‍ക്കും, മത്സ്യവില്പനക്കാരായ സ്ത്രീകള്‍ക്കും, മറ്റ് ഇതര തൊഴിലാളികള്‍ക്കും പൊതു ശൗചാലയം ഇല്ലാത്തതിനാല്‍ ഇപ്പോള്‍ ആശ്രയം പൊതു നിരത്താണ്. യാത്രക്കാരായ സ്ത്രീകളും കുട്ടികളും പൊതു ശൗചാലയത്തിന്റെ അഭാവത്താല്‍ ഏറെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവരാണ്. മേല്‍പറമ്പിലെ മിക്ക കെട്ടിടങ്ങളിലും സ്വന്തമായി ശൗചാലയം ഇല്ലാത്തതിനാല്‍ തന്നെ മിക്ക സ്വകാര്യ സ്ഥാപനങ്ങളിലെയും ജോലിക്കാരായ സ്ത്രീകളും ഏറെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കാറുണ്ട്.
മേല്‍പറമ്പില്‍ ഒരു പൊതു ശൗചാലയം എന്ന ചിരകാല സ്വപ്നം സാക്ഷാത്ക്കരിക്കാന്‍ വേണ്ടി ചെമ്മനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി, മുഖ്യമന്ത്രി, റവന്യൂവകുപ്പ് മന്ത്രി, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി, ജില്ലാ കളക്ടര്‍, മനുഷ്യാവകാശ കമ്മീഷന്‍, ഉദുമ മണ്ഡലം എം.എല്‍.എ. എന്നിവര്‍ക്ക് നിവേദനം നല്‍കി.
ക്ലബ്ബ് പ്രസിഡ് ബഷീര്‍ മരവയലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മുഖ്യരക്ഷാധികാരി ജാബിര്‍ സുല്‍ത്താല്‍ ഉദ്ഘാടനം ചെയ്തു. അഷ്‌റഫ് ഇംഗ്ലീഷ്, ചന്ദ്രന്‍. പി.കെ., സുദ്ദീഖ് ഗുലാവ, വിനു കൈനോത്ത്, സലാം കോമു എന്നിവര്‍ സംസാരിച്ചു. ക്ലബ്ബ് സെക്രട്ടറി സമീര്‍ കുന്നില്‍ സ്വാഗതവും, ട്രഷറര്‍ ഉമ്പി സുല്‍ത്താന്‍ നന്ദിയും പറഞ്ഞു.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.