Latest News

മകന്‍ അച്ഛന്റെ പല്ല് അടിച്ച് കൊഴിച്ചു

വെള്ളരിക്കുണ്ട്:[www.malabarflash.com] മകന്‍ അടിച്ച് അച്ഛന്റെ പല്ല് കൊഴിച്ചു. വെള്ളരിക്കുണ്ട് നാട്ടക്കല്ല് അടുക്കളക്കുന്നിലെ ഗംഗാധരനെ (55) യാണ് മകന്‍ രതീഷ് അടിച്ച് പല്ല് തെറിപ്പിച്ചത്.

ഞായറാഴ്ച വൈകിട്ട് വീട്ടിലെത്തിയ രതീഷ് സഹോദരി രജനി ഭക്ഷണം ഉണ്ടാക്കാന്‍ വൈകിയതിന്റെ കാരണം പറഞ്ഞ് ചൂരല്‍ വടിയെടുത്ത് രജനിയെ അടിക്കാന്‍ ഓടുകയും ഈ സമയത്ത് ബഹളം കേട്ട് തടയാന്‍ ചെന്ന ഗംഗാധരനെ രതീഷ് ചൂരല്‍ കൊണ്ട് മുഖത്തടിക്കുകയായിരുന്നു. 

അടിയേറ്റ് ഗംഗാധരന്റെ മുന്‍ നിരയിലെ പല്ലുകള്‍ തെറിക്കുകയായിരുന്നു. അടിയേറ്റ് വീണ ഗംഗാധരനെ രതീഷ് ചൂരല്‍ കൊണ്ട് കൈക്കും കാലിനും വീണ്ടും ക്രൂരമായി അടിക്കുകയായിരുന്നെന്ന് ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഗംഗാധരന്‍ പറയുന്നു.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.