കാസര്‍കോട്:[www.malabarflash.com] പ്രമുഖ മത പണ്ഡിതനും നൂറിലധികം മഹല്ലുകളുടെ ഖാസിയുമായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ ഘാതകരെ പിടികൂടുന്നതിന് വേണ്ടി സി.ബി.ഐ നടത്തുന്ന പുനരന്വേഷണം ത്വരിതപ്പെടുത്തണമെന്നും, കുറ്റവാളികളെ പിടികൂടണമെന്നും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ ആവശ്യപ്പെട്ടു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
സി.എം അബ്ദുല്ല മൗലവിയുടെ കുടുംബവും, ജനകീയ ആക്ഷന്‍ കമ്മറ്റിയും സംയുക്തമായി കാസര്‍കോട് നടത്തുന്ന അനിശ്ചിതകാല സമരത്തിന്റെ നാല്പത്തിയഞ്ചാം ദിവസം സമര പന്തലില്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊലപാതകം നടന്ന ദിവസം മുതല്‍ കുപ്രചരണം നടത്തി അന്വേഷണം വഴിതിരിച്ചു വിടാന്‍ പോലിസ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചതാണ് ആറു വര്‍ഷം പിന്നിട്ടിട്ടും കേസന്വേഷണം വഴി മുട്ടി നില്‍ക്കാന്‍ കാരണം.
സി.ബി.ഐയുടെ പ്രഥമ റിപ്പോര്‍ട്ട് സംശയാസ്പദവും, ബാഹ്യ ഇടപെടലിന് വിധേയമായാതായും മനസ്സിലാക്കാം. ആയതിനാല്‍ കേസിലെ പുനരന്വേഷണം കുറ്റമറ്റതാക്കി ഘാതകരെ പിടികൂടണം. ഇതിന് വേണ്ടി എസ്.കെ.എസ്.എസ്.എഫ് ഏതറ്റം വരെയും പോകാന്‍ തയ്യാറാണെന്ന് തങ്ങള്‍ പറഞ്ഞു.
ചടങ്ങില്‍ ഡോ.ഡി.സുരേന്ദ്രനാഥ് അധ്യക്ഷനായി.എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ മുഖ്യ പ്രഭാഷണം നടത്തി.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment