Latest News

വായനാ വാരാഘോഷത്തിന് തുടക്കം

കുമ്പള:[www.malabarflash.com] എം എസ് മൊഗ്രാല്‍ സ്മാരക ലൈബ്രറിയുടെയും ടീം മൊഗ്രാലിന്റെയും സംയുക്താഭിമുഖ്യത്തില്‍ വായനാവാരാഘോഷം ആരംഭിച്ചു . ആദ്യദിനം വായനാമത്സരം ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ ഫരീദ സക്കീര്‍ ഉദ്ഘാടനം ചെയ്തു.

ലൈബ്രറി പ്രസിഡന്റ്‌ പി.മുഹമ്മദ്‌ നിസാര്‍ അധ്യക്ഷത വഹിച്ചു . മഞ്ചേശ്വരം താലൂക് ലൈബ്രറി കൌണ്‍സില്‍ സെക്രട്ടറി പി.കെ അഹമ്മദ് ഹുസൈന്‍ വയനാദിന സന്ദേശം നല്‍കി. ശിഹാബ് മൊഗ്രാല്‍ വായനാപ്രതിജ്ഞ ചൊല്ലിക്കൊടുത്തു .പുസ്തകാസ്വാദനക്കുറിപ്പ് മത്സരത്തില്‍ വിജയികളായ എം. അഞ്ജലി, ടി വി . നയന്‍താര , ജെലിറ്റ ജോണ്‍ എന്നിവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. 

എസ് എസ് എല്‍ സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ്‌ വാങ്ങിയ ഏഴു വിദ്യാര്തികള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി. കുമ്പള ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ബി എന്‍ ഹമീദ് അലി, മൊഗ്രാല്‍ ജി വി എച് എസ് .പ്രിന്‍സിപ്പല്‍ ഷൈന്‍ , പി ടി എ പ്രസിഡന്റ്‌ എം സിദ്ദീക്കുറഹ്മാന്‍, മുന്‍ ഹെഡ് മാസ്റ്റര്‍മാരായ എം. മാഹിന്‍, പി. കെ, ശിവാനന്ദന്‍, ജില്ലാ ലൈബ്രറി കൌണ്‍സില്‍ അംഗം ഇഖ്‌ബാല്‍ മൊഗ്രാല്‍ , ലൈബ്രേറിയന്‍ ബാസിത് അഹമ്മദ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. 

ടീം മൊഗ്രാല്‍ കോ ഓര്‍ഡിനേറ്റര്‍ കെ അന്‍വര്‍ സ്വാഗതവും , എം എസ് സ്മാരക ലൈബ്രറി സെക്രട്ടറി എം എം മൊഹമ്മദ്‌ നുഹ്മാന്‍ നന്ദിയും പറഞ്ഞു.. തുടര്‍ന്നു പുസ്തക ചര്‍ച്ചയും വിദ്യാര്കഥികള്‍ക്ക് വായനാ മത്സരവും നടന്നു





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.