Latest News

ജൈവ വായനയാണ് കാലഘട്ടത്തിനാവശ്യം- അംബികാസുതൻ മാങ്ങാട്

നീലേശ്വരം:[www.malabarflash.com] ജൈവവായനയാണ് കാലഘട്ടത്തിനാവശ്യമെന്ന് സാഹിത്യകാരനും സാംസ്കാരിക പ്രവർത്തകനുമായ ഡോ.അംബികാസുതൻ മാങ്ങാട് അഭിപ്രായപ്പെട്ടു. കോട്ടപ്പുറം സി.എച്ച്.എം.കെ.എസ്.ജി. വി.എച്ച്.എസ്.എസിൽ നടന്ന വായനാവാരാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അറിവിനപ്പുറം തിരിച്ചറിവിലേക്ക് നയിക്കുന്ന വായനയാണ് നടക്കേണ്ടതെന്നും അദ്ദേഹം സൂചിപ്പിച്ചു. പി.ടി.എ പ്രസിഡന്റ് മുഹമ്മദ്കുഞ്ഞി അധ്യക്ഷത വഹിച്ചു.

വായനാദിനത്തെ വായനാമരമൊരുക്കിയാണ് വിദ്യാർഥികൾ വരവേറ്റത്. ആനുകാലികങ്ങളും വായനാക്കുറിപ്പുകളും തൂക്കിയാണ് വായനാമരമൊരുക്കിയത്. ഒരാഴ്ചക്കാലം കൂടുതൽ വായനാക്കുറിപ്പുകളും പുസ്തകങ്ങളും കൊണ്ട് ഈ മരത്തെ അലങ്കരിക്കും. സ്കൂൾ മുറ്റത്തെ നെല്ലിമരത്തെയാണ് വായനാമരമാക്കി മാറ്റിയത്. ഇതിന്റെ ഉദ്ഘാടനവും അംബികാസുതൻ മാങ്ങാട് നിർവഹിച്ചു.

പ്രിൻസിപ്പാൾ ഇൻ ചാർജും പ്രധാനാധ്യാപികയുമായ കെ.പി ദിനപ്രഭ, സീനിയർ അസിസ്റ്റന്റ് കെ.പ്രശാന്ത്സുന്ദർ, എസ്.എം.സി ചെയർമാൻ കെ.പി കമാൽ, സ്റ്റാഫ് സെക്രട്ടറി രാജുമുട്ടത്ത്, അധ്യാപകരായ പി.വി സുജാത, അനിൽകുമാർ മണിയറ, സുരേഷ്, നിഷ, സൗരഭ്യ, ആതിര സംസാരിച്ചു.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.