കൊച്ചി: [www.malabarflash.com] കോളിളക്കം സൃഷ്‌ടിച്ച ഖാസി കേസില്‍ ശാസ്‌ത്രീയമായ അന്വേഷണം നടത്തി അന്തിമ റിപ്പോര്‍ട്ട് നല്‍കണമെന്ന കോടതി നിര്‍ദ്ദേശം ഇനിയും നടപ്പായില്ല. ഇക്കഴിഞ്ഞ മെയ് 27ന് അകം അന്തിമ റിപ്പോര്‍ട്ട് നല്‍കാനായിരുന്നു അന്വേഷണ ഏജന്‍സിയായ സി ബി ഐയോട് കോടതി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയോ ഇതിനുള്ള കാലാവധി നീട്ടിവാങ്ങുകയോ ചെയ്യാത്തത് വരും ദിവസങ്ങളില്‍ നിയമ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്നാണ് സൂചന. 2016 ഫെബ്രുവരി 15ന് ആണ് ചെമ്പരിക്ക മംഗലാപുരം ഖാസിയും സമസ്‌ത സംസ്ഥാന ഉപാധ്യക്ഷനും പ്രമുഖ പണ്ഡിതനുമായ സി എം അബ്‌ദുള്ള മൗലവിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കീഴൂര്‍, കടുക്കക്കല്ല് കടലിലാണ് മൃതദേഹം കാണപ്പെട്ടത്. ഖാസിയുടെ വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയാണ് മൃതദേഹം കാണപ്പെട്ട സ്ഥലം.ലോക്കല്‍ പൊലീസും ക്രൈം ബ്രാഞ്ചും അന്വേഷിച്ച കേസ് നിരന്തര പ്രക്ഷോഭങ്ങളെ തുടര്‍ന്നാണ് സി ബി ഐയ്‌ക്ക് കൈമാറിയത്. സി ബി ഐ അന്വേഷണത്തില്‍ മരണത്തില്‍ അസ്വാഭാവികമായ ഒന്നും ഇല്ലെന്നാണ് വിലയിരുത്തിയത്.
എന്നാല്‍ ഇത് അംഗീകരിക്കാന്‍ ഖാസിയുടെ ബന്ധുക്കളോ അനുയായികളോ തയ്യാറായില്ല.
മരണത്തില്‍ ദുരൂഹത ഉണ്ടെന്നും തികഞ്ഞ വിശ്വാസിയും പണ്ഡിതനുമായ ഖാസി ഒരിക്കലും ജീവിതത്തില്‍ നിന്നും ഒളിച്ചോടില്ലെന്നും അവര്‍ വിലയിരുത്തുന്നു.
വിശദമായ അന്വേഷണത്തിലൂടെ മരണത്തിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ കഴിയുമെന്നാണ് അദ്ദേഹത്തിന്റെ ആരാധകരുടെയും ബന്ധുക്കളുടെയും കണക്ക് കൂട്ടല്‍. കേസില്‍ വിശദമായ പുനരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഖാസിയുടെ മകന്‍ മുഹമ്മദ് ഷാഫിയാണ് ഹൈക്കോടതിയെ സമീപിച്ചത്. പിന്നീട് സംഘടനകളും ആക്ഷന്‍ കമ്മിറ്റിയും കേസില്‍ കക്ഷിചേര്‍ന്നു. ഈ ഹര്‍ജികള്‍ പരിഗണിച്ചു കൊണ്ടാണ് ശാസ്‌ത്രീയ അന്വേഷണം നടത്തി മെയ് 27ന് അകം അന്തിമ റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചത്. ഇതിന്റെ തുടര്‍ച്ചയായി സി ബി ഐ തിരുവനന്തപുരം യൂണിറ്റിലെ ഇന്‍സ്‌പെക്‌ടറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചെമ്പരിക്കയിലെത്തി അന്വേഷണം നടത്തിയിരുന്നു. എന്നാ ല്‍ അതിനു ശേഷം എന്താണ് ഉണ്ടായതെന്ന് വ്യക്തമല്ല.
Keywords: Kochi, Kasaragod, Kerala, News, Qazi CM Abdulla Moulavi, Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment