തൃക്കരിപ്പുര്‍:[www.malabarflash.com] തൃക്കരിപ്പൂരില്‍ വിട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുന്ന നലരവയസ്സുകാരിയെ തട്ടി കൊണ്ടുപോകാനുള്ള ശ്രമം. രണ്ട് തമിഴ് നാടോടി സ്ത്രീകളെ പോലീസ് പിടികൂടി. തമിഴ്‌നാട് കിള്ളികുറിശി സ്വദേശിനികളായ പളനിയമ്മാള്‍ (30), തങ്കമ്മ (40) എന്നിവരെയാണ് ചന്തേര പോലിസ് പിടികൂടിയത്.
തിങ്കളാഴ്ച രാവിലെ തങ്കയത്ത് താലൂക്ക് ആശുപത്രിക്ക് സമീപത്താണ് സംഭവം. വീട്ടു മുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയുടെ കരച്ചില്‍ കേട്ടാണ് കുട്ടിയുടെ മാതാവ് പുറത്തിറങ്ങിയത്. കുട്ടിയെ രണ്ട് തമിഴ് നാടോടികള്‍ പിടികൂടി ചാക്കിട്ട് മൂടാന്‍ ശ്രമിക്കുന്നതാണ് മാതാവിന്റെ ശ്രദ്ധയില്‍ പ്പെട്ടത്. മതാവ് ഓടിയടുത്ത് കുട്ടിയെ മോചിപ്പികാന്‍ ശ്രമിക്കുന്നതിനിടെ നാടോടികള്‍ കമ്പി ഉപയോഗിച്ച് കുത്താന്‍ ശ്രമിക്കുകയും ഒച്ചവെച്ച് ആളെ കൂട്ടുന്നതിനിടെ നാടോടികള്‍ ഓടി രക്ഷപ്പെടുകയുമായിരുന്നു.
വിവരം അറിയിച്ചതിനെ തുടര്‍ന്ന് ചന്തേരയില്‍ നിന്നെത്തിയ പോലീസ് സംഘം വിവിധ സ്ഥലങ്ങളില്‍ അന്വേഷണം നടത്തി. ഒടുവില്‍ തങ്കയം വൈരജാതന്‍ ക്ഷേത്ര പരിസരത്ത് നിന്ന് രണ്ട് നാടോടികളെ പിടികൂടുകയായിരുന്നു. ഇവരെ കുട്ടിയ തട്ടിയെടുക്കാന്‍ശ്രമിച്ച വീട്ടിലെത്തിച്ച് ഇവരാണെന്ന് ഉറപുവരുത്തിയ ശേഷമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment