കോഴിക്കോട്:[www.malabarflash.com] സുന്നിസംഘടനകളെയും കാന്തപുരം എ.പി. അബൂബക്കര്‍ മുസല്യാരെയും അധിക്ഷേപിച്ചു മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് പാര്‍ട്ടി മുഖപത്രത്തിലെഴുതിയ ലേഖനം അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളുകയാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടേറിയറ്റ് .
വര്‍ഗീയ ഫാഷിസ്റ്റ് ശക്തികളുടെ കടന്നുവരവ് ചെറുക്കുന്നതിന് മതേതര ശക്തികളെ വിജയിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 140 മണ്ഡലങ്ങളിലും സുന്നി പ്രസ്ഥാനം സ്വീകരിച്ച നിലപാട് തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചിട്ടുണ്ട്. വര്‍ഗീയ ശക്തികളുമായി ഒരു രീതിയിലും അനുരഞ്ജനത്തിന് സുന്നിസമൂഹം ശ്രമിച്ചിട്ടില്ല. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ചില മണ്ഡലങ്ങളിലും മുന്‍കാലങ്ങളില്‍ വടകരയും ബേപ്പൂരുമടക്കമുള്ള മണ്ഡലങ്ങളിലും മുസ്‌ലിം ലീഗ് ആരുമായാണ് വോട്ട് കച്ചവടം നടത്തിയതെന്ന് ന്യൂനപക്ഷങ്ങള്‍ക്കും പൊതുസമൂഹത്തിനും നന്നായറിയാം.
തെരഞ്ഞെടുപ്പില്‍ കാന്തപുരത്തെ തേടി മര്‍കസിലത്തെിയ ഡോ. എം.കെ. മുനീര്‍ മുതല്‍ പി.കെ. ബഷീര്‍ വരെയും ഇ. സുലൈമാന്‍ മുസ്ലിയാരെ കണ്ട പി.കെ. കുഞ്ഞാലിക്കുട്ടിയടക്കമുള്ള ലീഗ് നേതാക്കളും വോട്ട് കച്ചവടത്തിനാണോ എത്തിയതെന്ന് മജീദ് വ്യക്തമാക്കണം.
ലീഗ് സെക്രട്ടറി ഇപ്പോള്‍ സുന്നിപ്രസ്ഥാനത്തിനെതിരെ തിരിഞ്ഞത് കുറഞ്ഞ പക്ഷം പാര്‍ട്ടി സെക്രട്ടറിസ്ഥാനം നിലനിര്‍ത്താനും മറു ഭാഗത്തുള്ള ചിലരെ പ്രീതിപ്പെടുത്താനുമാണ്. തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ന്യൂനപക്ഷ വിഷയങ്ങള്‍ ഏറ്റെടുത്ത് മുന്നേറിയപ്പോള്‍ വര്‍ഗീയ കക്ഷികളോട് പ്രീണന സമീപനം സ്വീകരിച്ചത് തങ്ങളുടെ തെറ്റാണെന്ന് തിരിച്ചറിയാനെങ്കിലും മുസ്‌ലിം ലീഗിന് കഴിയണം.
ഗുജറാത്ത് കലാപത്തിലെ പാവങ്ങള്‍ക്ക് വീട് വയ്ക്കാന്‍ പിരിച്ച പണത്തിന്റെ കണക്കുപോലും പറയാന്‍ കഴിയാത്തവരാണ് ഗുജറാത്തിലെ കാന്തപുരത്തിന്റെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ പരിഹസിക്കുന്നത്. അഖിലേന്ത്യാ മശാഇഖ് ബോര്‍ഡിന്റെ ആഭിമുഖ്യത്തിലാണു ഡല്‍ഹി സൂഫി സമ്മേളനം നടന്നത്. ഡല്‍ഹിയില്‍ നടക്കുന്ന വലിയ സമ്മേളനങ്ങളില്‍ പ്രധാനമന്ത്രിയെ ക്ഷണിക്കുക സാധാരണമാണ്.
കോണ്‍ഗ്രസ് പ്രധാനമന്ത്രിമാരുടെ കാലത്തും ഇത്തരം സമ്മേളനങ്ങള്‍ നടന്നിട്ടുണ്ട്. കാന്തപുരം എ.പി. അബൂബക്കര്‍ മുസല്യാര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, പ്രഫ. കെ.എം.എ റഹീം, എന്‍. അലി അബ്ദുല്ല, എ.കെ. ഇസ്മായില്‍ വഫ, എ.സൈഫുദ്ദീന്‍ ഹാജി തുടങ്ങിയവര്‍ പങ്കെടുത്തു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment