Latest News

ടി.വി. ഓണ്‍ ചെയ്യുന്നതിനിടെ മൂന്നുവയസുകാരന്‍ ഷോക്കേറ്റു മരിച്ചു

തൊടുപുഴ:[www.malabarflash.com] ടിവി ഓണ്‍ ചെയ്യുന്നതിനിടെ മൂന്നു വയസ്സുകാരന്‍ ഷോക്കേറ്റു മരിച്ചു. ഉടുമ്പന്നൂര്‍ ചീനിക്കുഴി ഇടത്തിപ്പറമ്പില്‍ നവാസിന്റെ മകന്‍ അന്‍വര്‍ സാദത്ത് ആണു മരിച്ചത്.

ഞായറാഴ്ച രാവിലെ വീട്ടില്‍ നല്ല മഴയും ഇടിയുമുള്ള സമയത്തു ടിവി ഓണ്‍ ചെയ്യുന്നതിനിടെ പ്ലഗ്ഗില്‍നിന്നു ഷോക്കടിക്കുകയായിരുന്നു.

ഷോക്കേറ്റു ദൂരേക്കു തെറിച്ചുവീണ അന്‍വറിനെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്നു മുതലക്കോടത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കബറടക്കം നടത്തി. ഷാമിലയാണ് മാതാവ്. സഹോദരി അമീന.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.