തിരുവനന്തപുരം:[www.malabarflash.com] ചെഗുവേര തൊപ്പികളോട് മലയാളികള്‍ക്ക് ഒരു പ്രത്യേക അഭിനിവേശമുണ്ട്. പുതുതലമുറയ്ക്ക് കൂടി ചെഗുവേരയെ കുറിച്ചുള്ള ആവേശം പകരാന്‍ ഇനി നിയമസഭയില്‍ ഒരു തൊപ്പിക്കാരനുണ്ടാകും. തൃക്കരിപ്പൂര്‍ എംഎല്‍എ എം രാജഗോപാലാണ് ഈ ചെഗുവേരാ തൊപ്പിക്കാരന്‍.
14ാം നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിവസം തന്നെ രാജഗോപാലിന്റെ തൊപ്പി സഭയിലെ താരമായി. തൊപ്പിയിട്ടുകൊണ്ട് തന്നെയാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെല്ലിയത്.
കാസര്‍കോട് ജില്ലയിലെ സിപിഎമ്മിലെ മുതിര്‍ന്ന നേതാവായ രാജഗോപാല്‍. 27 കൊല്ലമായ ഊരാത്ത തൊപ്പിയുമായി നടക്കുന്ന അദ്ദേഹത്തെ നാട്ടുകാര്‍ക്ക് ചിരപരിചിതനാണ്.
തൊപ്പിയില്ലാത്ത രാജഗോപാലിനെ ആരും തിരിച്ചറിയില്ലെന്ന സ്ഥിതി വന്നപ്പോള്‍ ഒരു അവയവം പോലെ തന്നെ അദ്ദേഹം ആ ചെഗുവേരാ തൊപ്പി അണിയുകയായിരന്നു. അടിയുറച്ച സിപിഐ(എം) പ്രവര്‍ത്തകനായ രാജഗോപാലിനെ സാധാരണക്കാരാനായ പാര്‍ട്ടിക്കാര്‍ ഇടപെട്ടാണ് ഇത്തവണ അദ്ദേഹത്തെ സ്ഥാനാര്‍ത്ഥിയാക്കിയത്. വന്‍ഭൂരിപക്ഷത്തില്‍ തന്നെ അദ്ദേഹം വിജയിച്ചു സഭയിലെത്തുകയും ചെയ്തു.
സത്യപ്രതിജ്ഞ ചെയ്യാന്‍ സഭയിലെത്തിയ അദ്ദേഹം വി എസ് അച്യുതാനന്ദന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കളെ കണ്ട് അഭിവാദ്യം ചെയ്ത ശേഷമാണ് പ്രതിജ്ഞ ചൊല്ലിയത്.
ചെഗുവേരാ തൊപ്പിയുമിട്ട് സൗഗൗരവത്തിലായിരുന്നു അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും എംഎല്‍എമാര്‍ അദ്ദേഹത്തെ കൗതുകത്തോടെ നോക്കുകയും ചെയ്തു.
എന്നാല്‍, രാജഗോപാലിന്റെ തൊപ്പി കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷന്റെ വരെ ശ്രദ്ധയില്‍ ഇടംപിടിച്ച കാര്യമാണ്. തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നും മത്സരിക്കുമ്പോള്‍ രാജഗോപാലന്റെ തൊപ്പി വച്ച ഫോട്ടോ സൂക്ഷ്മ പരിശോധനയില്‍ വരണാധികാരി തള്ളിയിരുന്നു. എന്നാല്‍ രാജഗോപാല്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതിനെ തുടര്‍ന്ന് അതേ ഫോട്ടോ തന്നെ ഉള്‍പെടുത്താന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഡല്‍ഹിയില്‍ നിന്നും വരണാധികാരിക്ക് അടിയന്തിര നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
കറുത്ത കണ്ണട, തൊപ്പി എന്നിവ ധരിച്ചുള്ള ഫോട്ടോകള്‍ നാമനിര്‍ദേശ പത്രികക്കൊപ്പം സമര്‍പ്പിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രത്യേകം നിര്‍ദേശിച്ചിരുന്നു. സ്ഥിരമായി തൊപ്പി ധരിക്കാറുള്ള രാജഗോപാല്‍ പത്രികയ്‌ക്കൊപ്പം ഇതേ ഫോട്ടോ തന്നെയാണ് നല്‍കിയത്. ഇത് അനുവദിക്കരുതെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥിയും ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സൂക്ഷ്മ പരിശോധനയില്‍ രാജഗോപാല്‍ സമര്‍പ്പിച്ച ഫോട്ടോ തള്ളുകയും പകരം ഫോട്ടോ നല്‍കിയാല്‍ ഉള്‍പ്പെടുത്താമെന്നും കമ്മീഷന്‍ അറിയിച്ചിരുന്നു.
ഇതിനിടയിലാണ് തന്റെ തൊപ്പി വച്ച ഫോട്ടോ തന്നെ അനുവദിക്കണമെന്ന് കാണിച്ച് രാജഗോപാല്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ രാജഗോപാലിന്റെ നേരത്തെ നല്‍കിയ ഫോട്ടോ തന്നെ ബാലറ്റ് പേപ്പറില്‍ ഉള്‍പ്പെടുത്തിയതും.
27 വര്‍ഷമായി തൊപ്പിയിടാതെ പുറത്തിറങ്ങാറില്ലാത്ത രാജഗോപാലിനെ വോട്ടര്‍മാര്‍ തിരിച്ചറിയാന്‍ വേണ്ടായായിരുന്നു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പോലും ഇടപെട്ടത്. തോറ്റ് തൊപ്പിയിട്ട നേതാക്കള്‍ക്കിടയില്‍ വിജയിച്ചു വന്ന് ചെഗുവേരാ തൊപ്പിയണ രാജഗോപാല്‍ ഇനി സഭയുടെയും താരമാകുമെന്ന കാര്യം ഉറപ്പാണ്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment