Latest News

ഏറ്റവും പ്രായം കുറഞ്ഞ സ്പീക്കര്‍ കെ. രാധാകൃഷ്ണനല്ല, സി.എച്ച്; മുഖ്യമന്ത്രിയെ തിരുത്തി കുഞ്ഞാലിക്കുട്ടി


തിരുവനന്തപുരം: [www.malabarflash.com] കേരള നിയമസഭാ സ്പീക്കര്‍മാരില്‍ ഏറ്റവും പ്രായം കുറഞ്ഞയാള്‍ 12ാം സഭയുടെ സ്പീക്കറായിരുന്ന കെ. രാധാകൃഷ്ണനെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശം തിരുത്തി പി.കെ കുഞ്ഞാലിക്കുട്ടി. സി.എച്ച് മുഹമ്മദ് കോയ 1961ല്‍ നിയമസഭാ സ്പീക്കറാകുമ്പോള്‍ പ്രായം 34 ആയിരുന്നു അദ്ദേഹമാണ് സഭാ ചരിത്രത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ സ്പീക്കര്‍ എന്നു ചൂണ്ടിക്കാട്ടിയ കുഞ്ഞാലിക്കുട്ടി ഇക്കാര്യം പരിശോധിക്കുന്നതു നന്നായിരിക്കുമെന്നും അഭിപ്രായപ്പെട്ടു.
യങ്ങെസ്റ്റ് സ്പീക്കര്‍ രാധാകൃഷ്ണനാണോ സിഎച്ച് മുഹമ്മദ് കോയയാണോ എന്ന കാര്യം ഒന്ന് നോക്കേണ്ടതുണ്ട്. സുധീരനാണോ എന്നും സംശയമുണ്ട്. 35 വയസ്സായിരുന്നു സ്പീക്കറാകുമ്പോള്‍ സിഎച്ചിന്. ഏതായലും അതൊരു തര്‍ക്കവിഷയമല്ല. നോക്കിയിട്ട് പറയാം. എന്നാല്‍ ഒരു കാര്യത്തില്‍ സംശയമില്ല. 48ലും അങ്ങ് ചെറുപ്പമാണെന്നും സ്പീക്കറെ പ്രശംസിച്ച് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട പി ശ്രീരാമകൃഷ്ണനെ അനുമോദിക്കുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയനാണ് ഏറ്റവും പ്രായം കുറഞ്ഞ സ്പീക്കര്‍ കെ രാധാകൃഷ്ണനാണെന്നും അതിന് ശേഷം സഭയ്ക്ക് ലഭിച്ച പ്രായം കുറഞ്ഞ സ്പീക്കറാണ് ശ്രീരാമകൃഷ്ണനെന്നും പറഞ്ഞത്. 42ാം വയസിലാണ് കെ. രാധാകൃഷ്ണന്‍ സഭാ നായകനാകുന്നത്. ഇപ്പോള്‍ 48ാം വയസിലാണ് ശ്രീരാമകൃഷ്ണന്‍ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. വി.എം സുധീരന്‍ സ്പീക്കറാകുമ്പോള്‍ 37 വയസായിരുന്നു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.