ആദ്യ റാങ്കുകള്‍ എം ഐ സി ദാറുല്‍ ഇര്‍ശാദ് വിദ്യാര്‍ത്ഥികള്‍ക്ക്
മലപ്പുറം:[www.malabarflash.com] ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി പൊതു പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. സെക്കണ്ടറി, സീനിയര്‍ സെക്കണ്ടറി, ഡിഗ്രി ഫസ്റ്റ് ഫൈനല്‍ പൊതു പരീക്ഷയിലെ ആദ്യ റാങ്കുകള്‍ മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ദാറുല്‍ ഇര്‍ശാദ് അക്കാദമി വിദ്യാര്‍ത്ഥികള്‍ക്ക്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
മലപ്പുറം:[www.malabarflash.com] ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി പൊതു പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. സെക്കണ്ടറി, സീനിയര്‍ സെക്കണ്ടറി, ഡിഗ്രി ഫസ്റ്റ് ഫൈനല്‍ പൊതു പരീക്ഷയിലെ ആദ്യ റാങ്കുകള്‍ മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ദാറുല്‍ ഇര്‍ശാദ് അക്കാദമി വിദ്യാര്‍ത്ഥികള്‍ക്ക്.
സെക്കണ്ടറി ഫൈനല്‍ തലത്തില്‍ അബൂബക്കര്‍ പി പരയങ്ങാനവും സീനിയര്‍ സെക്കണ്ടറി ഫൈനല്‍ തലത്തില്‍ സൈനുല്‍ ആബിദ് എ പി കെ ആമത്തലയും ഡിഗ്രി ഫസ്റ്റില്‍ സയ്യിദ് ജലാലുദ്ദീന്‍ മാസ്തിക്കുണ്ടുമാണ് ഒന്നാം റാങ്ക് കരസ്ഥമാക്കി ജില്ലക്ക്് അഭിമാനമായത്. ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്്‌സിറ്റിയുടെ വിവിധ ജില്ലകളിലുള്ള ഇരുപതോളം സഹസ്ഥാപനങ്ങളിലെ 700ഓളം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നടത്തിയ പൊതു പരീക്ഷയിലാണ് എം ഐ സി വിദ്യാര്‍ത്ഥികള്‍ അഭിമാന നേട്ടം കൊയ്തത്.
ബേക്കല്‍ പരയങ്ങാനം കുഞ്ഞബ്ദുല്ല-ഫാത്വിമ ദമ്പതികളുടെ മകനാണ് അബൂബക്കര്‍ പി. ദാറുല്‍ ഹുദാ അന്തര്‍ കലാലയ കലാ മാമാങ്കമായ സിബാഖ് ദേശീയോത്സവത്തില്‍ കലാപ്രതിഭയായിരുന്നു. ചെറുവത്തൂര്‍ ചീമേനിക്കടുത്തെ ആമത്തലയില്‍ താഹിറ-അബ്ദുല്ല ദമ്പതികളുടെ മകനാണ് സീനിയര്‍ സെക്കണ്ടറി തലത്തില്‍ ഒന്നാം റാങ്ക് നേടിയ സൈനുല്‍ ആബിദ് എ പി കെ. സെക്കണ്ടറി ഫൈനല്‍ പരീക്ഷയിലും സൈനുല്‍ ആബിദ് റാങ്ക് നേടി സ്വര്‍ണ്ണ മെഡല്‍ നേടിയിരുന്നു. ബോവിക്കാനം മാസ്തിക്കുണ്ടിലെ പരേതനായ കെ പി കെ തങ്ങള്‍- ഉമ്മു സല്‍മ ദമ്പതികളുടെ മകനാണ് സയ്യിദ് ജലാല്‍. ഡിഗ്രി തലത്തില്‍ ഒന്നാം സെമസ്റ്ററിലും ജലാലിന് ഒന്നാം റാങ്ക് ലഭിച്ചിരുന്നു.
റാങ്ക് ജേതാക്കളെ മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് പ്രസിഡണ്ട് ത്വാഖാ അഹ്മദ് മൗലവി, ജനറല്‍ സെക്രട്ടറി യുഎം അബ്ദുല്‍ റഹ്മാന്‍ മൗലവി, ട്രഷറര്‍ ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, എം ഐ സി ദാറുല്‍ ഇര്‍ശാദ് അക്കാദമി സറ്റാഫ് കൗണ്‍സില്‍ അംഗങ്ങളായ സയ്യിദ് ബുര്‍ഹാന്‍ ഹുദവി, ഇബ്രാഹിം കുട്ടി ദാരിമി, സിറാജ് ഹുദവി പല്ലാര്‍, അബ്ദുല്ലാഹില്‍ അര്‍ശദി, സമദ് ഹുദവി തുവ്വൂര്‍, ഫള്‌ലു റഹ്്മാന്‍ ഇര്‍ശാദി വെളിമുക്ക്, അനസ് ഇര്‍ശാദി നായര്‍മാര്‍മൂല, അബ്ദുല്‍ അസീസ് ഇര്‍ശാദി സീതാംഗോളി, ദാറുല്‍ ഇര്‍ശാദ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഇസ്ലാമിക് മൂവ്‌മെന്റെ് ഫോര്‍ അലുംനി ഓഫ് ദാറുല്‍ ഇര്‍ശാദ് (ഇമാദ്) ഭാരവാഹികളായ അഡ്വ. ഹനീഫ് ഇര്‍ശാദി ദേലംപാടി, സിറാജ് ഇര്‍ശാദി ബെദിമല, ജാബിര്‍ ഇര്‍ശാദി ചാനടുക്കം എന്നിവര്‍ അഭിനന്ദിച്ചു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment