Latest News

ഗുജറാത്തില്‍ നായയെ ബൈക്കിന് പിറകില്‍ ‘തമാശയ്ക്ക്’ കെട്ടിവലിച്ച യുവാക്കളെ അറസ്റ്റ് ചെയ്തു


വഡോദര: [www.malabarflash.com] ഗുജറാത്തിലെ വഡോദരയില്‍ നായയെ ബൈക്കിന് പിറകില്‍ കെട്ടിയിട്ട് കിലോമീറ്ററുകളോളം യാത്ര ചെയ്ത യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. സോനു, വിക്രം എന്നീ വഡോദര സ്വദേശികളെയാണ് സാമ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ നായയെ കെട്ടിയിട്ട് അതിവേഗത്തിലാണ് ബൈക്ക് ഓടിച്ചത്. എന്തിനാണ് ഇത് ചെയ്തതെന്ന ചോദ്യത്തിന് തമാശയ്‌ക്കെന്ന പ്രതികളുടെ ഉത്തരമാണ് പൊലീസിനെ കൂടുതല്‍ ഞെട്ടിച്ചത്. പ്രതികള്‍ പട്ടിയെ പീഡിപ്പിക്കുന്നത് കണ്ട യുവാക്കളാണ് ഇവരെ പിന്തുടര്‍ന്ന് പിടിച്ച് പൊലീസില്‍ ഏല്‍പ്പിച്ചത്. പ്രതികളുടെ ക്രൂരകൃത്യത്തിന്റെ ദൃശ്യങ്ങളും ഇവര്‍ ക്യാമറയില്‍ പകര്‍ത്തി പൊലീസില്‍ ഏല്‍പ്പിച്ചു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.