തിരുവനന്തപുരം:[www.malabarflash.com] അമിതവേഗത്തിലും രൂപമാറ്റം വരുത്തിയ ഇരുചക്ര വാഹനങ്ങളിലും പായുന്നവരുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കുമെന്നു ഗതാഗത കമ്മിഷണര്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് ഉറപ്പു നല്‍കി. ഇത്തരം വാഹനങ്ങള്‍ പിടിച്ചെടുക്കും.
രൂപമാറ്റം വരുത്തിയ വാഹനങ്ങളില്‍ അമിതവേഗത്തില്‍ പായുന്നവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി.കോശിയുടെ ഉത്തരവു നടപ്പാക്കിയിട്ടുണ്ടെന്നും കമ്മിഷണര്‍ അറിയിച്ചു. ഡ്രൈവിങ് ലൈസന്‍സുള്ള വിദ്യാര്‍ഥികളെ സ്‌പോര്‍ട്‌സ് ബൈക്ക് ഓടിക്കുന്നതില്‍ നിന്നു വിലക്കാനാവില്ല.
എന്നാല്‍ നിയമം ലംഘിച്ചാല്‍ നടപടിയെടുക്കും. ഹൈ സ്പീഡ് ബൈക്കുകളുടെ വില്‍പന സംസ്ഥാനത്തു നിരോധിക്കാന്‍ അധികാരമില്ലെന്നും ഗതാഗത കമ്മിഷണറുടെ വിശദീകരണത്തില്‍ പറയുന്നു. തിരക്കുള്ള സ്ഥലങ്ങളില്‍ ഹൈ സ്പീഡ് ബൈക്കുകള്‍ നിരോധിക്കുന്നതു പ്രായോഗികമല്ല. എന്നാല്‍ വേഗം നിയന്ത്രിക്കാന്‍ നടപടിയെടുക്കും.
ക്യാമറയുടെ സഹായത്തോടെ ഇത്തരം നിയമലംഘനങ്ങള്‍ നിയന്ത്രിക്കും. ഹൈ സ്പീഡ് ബൈക്കുകള്‍ ഓടിക്കുന്നതിനുള്ള പ്രായപരിധി 21 ആക്കുന്നതു പരിഗണിക്കാന്‍ നിയമതടസ്സമുണ്ടെന്നും ചൂണ്ടിക്കാട്ടി. സി.ജെ.ജോണ്‍സന്‍ നല്‍കിയ പരാതിയിലാണു കമ്മിഷന്‍ സര്‍ക്കാരിനു നിര്‍ദേശം നല്‍കിയത്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment