പാലക്കാട്:[www.malabarflash.com] സഹോദരിമാരുടെ മക്കളായ യുവതികളെ മുത്തശ്ശിയുടെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഒലവക്കോട് ആലങ്കോട്ടില്‍ നിമ (20), അനുപ്രിയ (19) എന്നിവരെയാണു തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നെന്മാറ സ്വദേശി സുന്ദരന്റെയും ഗീതയുടെയും മകളാണു നിമ. ഇവരുടെ ഭര്‍ത്താവ് ആലങ്കോട് സ്വദേശി ജയപ്രകാശ് വിദേശത്താണ്. ഒരു വര്‍ഷം മുന്‍പായിരുന്നു വിവാഹം.
കോഴിക്കോട് കടലുണ്ടി ചേലൂര്‍ കൂപ്പാടന്‍ വീട്ടില്‍ പ്രസൂല്‍ ബാബുവിന്റെയും മാലതിയുടെയും മകളാണ് അനുപ്രിയ. മാലതിയും ഗീതയും സഹോദരിമാരാണ്. ഒലവക്കോട് ആലങ്കോടുള്ള മുത്തശ്ശി ലീലയുടെ വീട്ടില്‍ രണ്ടു പേരെയും ഒരു മുറിയിലാണു മരിച്ച നിലയില്‍ കണ്ടെത്തിയത്. ലീലയും അമ്മാവന്‍മാരും ഈ സമയം വീട്ടിലുണ്ടായിരുന്നു.
കുടുംബപ്രശ്‌നങ്ങളാണു മരണത്തിനു പിന്നിലെന്നു പോലീസ് പറഞ്ഞു. ഇതു വ്യക്തമാക്കുന്ന രീതിയില്‍ ചുമരില്‍ പെന്‍സില്‍ കൊണ്ട് എഴുതുകയും ചെയ്തിരുന്നു. തഹസില്‍ദാര്‍ വി.ജെ. ഷംസുദീന്‍, ഡിവൈഎസ്പി എം.കെ. സുല്‍ഫിക്കര്‍, നോര്‍ത്ത് സിഐ കെ.ആര്‍. ബിജു എന്നിവര്‍ സ്ഥലത്തെത്തി. അനുപ്രിയ കുറച്ചു നാളായി മുത്തശ്ശിയുടെ വീട്ടിലാണെന്നു ബന്ധുക്കള്‍ പറയുന്നു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment