മുംബൈ: [www.malabarflash.com] പടിഞ്ഞാറന്‍ മുംബൈയില്‍ വെര്‍സോവയില്‍ പെണ്‍വാണിഭം നടത്തിയ 24കാരിയായ മോഡല്‍ പിടിയിലായി. പ്രൊഡക്ഷന്‍ ഹൗസ് നടത്തി അവിടേക്ക് മോഡലിംഗിനെന്ന് പറഞ്ഞ് പെണ്‍കുട്ടികളെ കൊണ്ടുവന്ന് പെണ്‍വാണിഭ സംഘത്തിന് വില്‍ക്കുന്ന റാക്കറ്റിലെ മുഖ്യ കണ്ണിയാണ് പിടിയിലായത്. റെയ്ഡില്‍ രണ്ട് പെണ്‍കുട്ടികളെ പോലീസ് രക്ഷപ്പെടുത്തി.
സെക്ഷന്‍ 373 പ്രകാരം യുവതിക്കെതിരെ പോലീസ് കേസെടുത്തു. മോഡലിംഗ് രംഗത്തേക്ക് താത്പര്യമുള്ള പെണ്‍കുട്ടികളെ കൊണ്ടുവരികയും സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് പെണ്‍വാണിഭത്തിന് ഉപയോഗിക്കുകയും ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. നിരവധി പെണ്‍കുട്ടികളുടെ ചിത്രങ്ങളടങ്ങിയ ഡയറിയും പോലീസ് റെയ്ഡില്‍ പിടിച്ചെടുത്തിട്ടുണ്ട്.
Keywords: Mumbai, National, Sex racket, Arrested, Model, Woman, Held, National News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment