കാസര്‍കോട്:[www.malabarflash.com] കാസര്‍കോട്ടെ ഹസനത്തുല്‍ ജാരിയ മസ്ജിദില്‍(കണ്ണാടിപ്പള്ളി) റംസാന്‍ പ്രഭാഷണ ക്ലാസില്‍ സംബന്ധിച്ചു കൊണ്ടിരിക്കെ കുഴഞ്ഞുവീണ പട്‌ള സ്വദേശി മരിച്ചു. പട്‌ള മജലിലെ റഹീ(48)മാണ് മരിച്ചത്.
കഴിഞ്ഞ ദിവസം അസര്‍ നിസ്‌കാരത്തിന് ശേഷം കണ്ണാടിപ്പള്ളിയില്‍ നടക്കുന്ന റംസാന്‍ ക്ലാസ് ശ്രവിച്ചുകൊണ്ടിരിക്കെയാണ് റഹിം നെഞ്ചുവേദനയെത്തുടര്‍ന്ന് കുഴഞ്ഞുവീണത്. ഉടന്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
അടുത്ത മാസം മകളുടെ കല്ല്യാണം നടക്കാനിരിക്കെയാണ് റഹീമിന്റെ മരണം. പിതാവ് അബ്ദുല്ല അസുഖം മൂലം ആസ്പത്രിയില്‍ ചികിത്സയിലാണ്. ഉമ്മ: ആയിഷാബി. ഭാര്യ: ഫൗസിയ. മക്കള്‍: ഫമീന, അബ്ദുല്ല, സുഹൈല്‍. സഹോദരങ്ങള്‍: ഷാഫി, ഹമീദ്, കരീം, സഈദ്, അഷ്‌റഫ്, അബ്ബാസ്, ഫാത്തിമ
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment