Latest News

പൂര്‍വ്വകാലത്തെ ഓര്‍മ്മിപ്പിച്ച് അവര്‍ ഒരുവട്ടം കൂടി ഒത്തുചേര്‍ന്നു

കാഞ്ഞങ്ങാട്:[www.malabarflash.com]  നീണ്ട സ്കൂള്‍ മണി മുഴങ്ങിയപ്പോള്‍ 30 വര്‍ഷങ്ങളുടെ ഇടവേളയില്‍ ജീവിതത്തിന്‍റെ വ്യത്യസ്ത മേഖലകളില്‍ ഉപവജീവനാര്‍ത്ഥം ജോലി ചെയ്യുന്ന പഴയ ഏഴാംക്ലാസ്സുകാര്‍ ക്ലാസ്സുമുറിയില്‍ ഓടിയെത്തി. ഒപ്പം അന്ന് അധ്യാപകരായിരുന്നവര്‍ കൂടി ക്ലാസ്സില്‍ എത്തിയതോടെ എല്ലാവരും വര്‍ഷങ്ങള്‍ക്ക് പിറകിലേക്ക് നടന്നു. രജിസ്റ്ററില്‍ നിന്നും ഓരോരുത്തരുടെ പേര് അധ്യാപകന്‍ വിളിച്ചപ്പോള്‍ പഴയ കുട്ടിയായി എല്ലാവരും ഹാജര്‍ പറഞ്ഞു. പുല്ലൂര്‍ ഗവ.യുപി സ്കൂളിലെ 1985-86 വര്‍ഷത്തെ ഏഴാംക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ നിഷ്ക്കളങ്ക ബാല്യത്തിന്‍റെ ഓര്‍മ്മകളിലേക്ക് യാത്ര തിരിച്ച് തങ്ങളുടെ പഴയ ക്ലാസ്സുമുറിയില്‍ 30 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുവട്ടം കൂടി ഒത്തുചേര്‍ന്നു.

സാധാരണ പൂര്‍വ്വിദ്യാര്‍ത്ഥി കൂട്ടായ്മയില്‍ നിന്ന് വ്യത്യസ്തമായി തങ്ങളുടെ പഴയ ഏഴാംക്ലാസ്സിനെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ ക്ലാസ്സില്‍ എത്തിച്ചേര്‍ന്നതാണ് ഒരുവട്ടംകൂടി എന്ന് പേരിട്ടിരിക്കുന്ന പരിപാടിക്ക് തുടക്കം കുറിച്ചത്. പ്രശസ്ത കവി ദിവാകരന്‍ വിഷ്ണുമംഗലം ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. രാജേന്ദ്രന്‍ പുല്ലൂര്‍ സ്വാഗതം പറഞ്ഞു. എ.ടി.ശശി അദ്ധ്യക്ഷത വഹിച്ചു. വിനു വണ്ണാര്‍വയല്‍ നന്ദി പറഞ്ഞു.

ഗുരുവന്ദനം പരിപാടിയില്‍ ഏഴാം ക്ലാസ്സില്‍ അധ്യാപകരായ എ.കുഞ്ഞമ്പു മാസ്റ്റര്‍, ഗോപാലകൃഷ്ണന്‍മാസ്റ്റര്‍, നാരായണ വാരസ്യാര്‍, നാരായണന്‍കുട്ടി മാസ്റ്റര്‍, ബാലകൃഷ്ണന്‍ കാനം, നാരായണന്‍ പൊള്ളക്കട, എസ്.കെ.നാരായണിടീച്ചര്‍, ചന്ദ്രിക ടീച്ചര്‍, സാവിത്രി ടീച്ചര്‍, തമ്പായി ടീച്ചര്‍ എന്നിവരെ കാഞ്ഞങ്ങാട് ഡിവൈഎസ്പി സുനില്‍ ബാബു പൊന്നാട അണിയിച്ച് ആദരിച്ചു. ഉത്തംദാസ് അദ്ധ്യക്ഷത വഹിച്ചു. രേഖ സ്വാഗതവും യു.പ്രകാശന്‍ നന്ദിയും പറഞ്ഞു.

ഓര്‍മ്മക്കൂട്ടം പരിപാടിയില്‍ അംഗങ്ങളും കുടുംബാംഗങ്ങളും വേദി പങ്കിട്ട് താങ്കളുടെ പഴയകാല അനുഭവങ്ങള്‍ പങ്കുവെച്ചു. അനില്‍ പുളിക്കാല്‍ അദ്ധ്യക്ഷത വഹിച്ചു.

തുടര്‍ന്ന് നടന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദനത്തില്‍ ചന്ദ്രിക ടീച്ചര്‍, ഗോപാലകൃഷ്ണന്‍ മാസ്റ്റര്‍, നാരായണന്‍കുട്ടി മാസ്റ്റര്‍ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. വിനോദ്കുമാര്‍ പള്ളയില്‍വീട് അദ്ധ്യക്ഷത വഹിച്ചു. വിജയന്‍ പൊള്ളക്കട സ്വാഗതവും അരവിന്ദന്‍ പുളിക്കാല്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന കലാപരിപാടിയില്‍ പഴയകാല പാട്ടുകള്‍ പാടി ഗൃഹാതുരതയുണര്‍ത്തി അംഗങ്ങളും ബന്ധുക്കളും ഒരുവട്ടം കൂടി ആഹ്ലാദം പങ്കുവെച്ചു.






Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.