പള്ളിക്കര:[www.malabarflash.com] തിങ്കളാഴ്ച വൈകിട്ട് പള്ളിക്കര പഞ്ചായത്ത് ഓഫീസിന് സമീപത്ത് വെച്ച് നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ആറായി.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
പള്ളിക്കര ചേറ്റുകുണ്ടിലെ വീട്ടില്‍ നിന്നും വിദ്യാനഗറിലെ ബന്ധു വീട്ടിലേക്കുള്ള യാത്രക്കിടെയാണ് അപകടമുണ്ടായത്. മരിച്ചവരെല്ലാം ഒരു കുടുംബത്തിലെ അംഗങ്ങളാണ്. കളനാട്ടെ ഹമീദിന്റെ ഭാര്യ സക്കീന (45), മകന്‍ സജീര്‍ (22), സഹോദരി ഷാനിറ (18), സക്കീനയുടെ മകന്‍ ഗള്‍ഫിലുള്ള ഇര്‍ഫാന്റെ ഭാര്യ റംസീന (19), സക്കീനയുടെ അനുജന്‍ ഹസൈനാറിന്റെ ഭാര്യ ഖൈറുന്നിസ (31), മകള്‍ ഫാത്വിമ (മൂന്ന്) എന്നിവരാണ മരിച്ചത്.
അപകടത്തില്‍ സജീറിന്റെ സുഹൃത്ത് അര്‍ഷാദ് (17), ഖൈറുന്നിസയുടെ മകന്‍ അജ്മല്‍ (അഞ്ച്), റംസീനയുടെ മകന്‍ ഇനാം (ഒന്ന്) എന്നിവര്‍ക്ക് പരിക്കേറ്റു. ഇവര്‍ മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
കെ എല്‍ 60 എച്ച് 1905 നമ്പര്‍ സ്വിഫ്റ്റ് കാറിലാണ് ഇവര്‍ നോമ്പ് തുറയ്ക്കായി മരിച്ച സക്കീനയുടെ മകള്‍ ഷെമീനയുടെ കാസര്‍കോട് വിദ്യാനഗര്‍ സ്‌റ്റേഡിയത്തിന് സമീപത്തെ വീട്ടിലേക്ക് യാത്ര തിരിച്ചത്. വൈകിട്ട് 6.30 മണിയോടെ പള്ളിക്കര പഞ്ചായത്ത് ഓഫീസിന് മുന്നില്‍ വലിയ ആല്‍മരത്തില്‍ കാര്‍ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു.
നോമ്പ് തുറയ്ക്കായി ഒരുക്കങ്ങള്‍ നടത്തുകയായിരുന്ന പരിസരവാസികള്‍ വലിയ ശബ്ദം കേട്ട് ഓടിക്കൂടുകയായിരുന്നു. അവര്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങി.

ഇടിയുടെ ആഘാതത്തില്‍ തകര്‍ന്ന കാറില്‍ നിന്നും നാല് പേരെ ആദ്യം പുറത്തെടുക്കാന്‍ കഴിഞ്ഞു. ഇതില്‍ രണ്ട് കുട്ടികളും, ഖൈറുന്നിസ, സക്കീന എന്നിവരുമാണ് ഉണ്ടായിരുന്നത്. ഇവരെ ഉടന്‍ തന്നെ ഉദുമയിലെ ആശുപത്രികളിലേക്ക് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല ഡ്രൈവറുടെ സീറ്റില്‍ കുടുങ്ങിയ സജീറിനെയും മുന്‍ സീറ്റിലുണ്ടായിരുന്ന അര്‍ഷാദിനെയും പിന്നീട് കാര്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.
ഏതാണ്ട് അര മണിക്കൂറോളം നടത്തിയ പരിശ്രമത്തിനൊടുവിലാണ് കാറിനകത്ത് കുടുങ്ങിയ മുഴുവന്‍ പേരെയും പുറത്തെടുത്തത്. മൃതദേഹങ്ങള്‍ കാഞ്ഞങ്ങാട്ടെ ആശുപത്രികളില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
ഏതാണ്ട് അര മണിക്കൂറോളം നടത്തിയ പരിശ്രമത്തിനൊടുവിലാണ് കാറിനകത്ത് കുടുങ്ങിയ മുഴുവന്‍ പേരെയും പുറത്തെടുത്തത്. മൃതദേഹങ്ങള്‍ കാഞ്ഞങ്ങാട്ടെ ആശുപത്രികളില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment