Latest News

പളളിക്കര അപകടം: നൊമ്പരക്കാഴ്ചയായി ഇനാം



പള്ളിക്കര:[www.malabarflash.com] പള്ളിക്കര അപകടത്തില്‍ മരിച്ച റംസീന (19)യുടെ എട്ടുമാസം പ്രായമുള്ള കുഞ്ഞ് ഇനാം രക്ഷപ്പെട്ടത് അത്ഭുതകരമായി. നിസാര പരിക്കുകളോടെ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ കഴിയുന്ന ഇനാം കാണനെത്തുന്നവരുടെ നൊമ്പരമാകുന്നു.

മാതാവിനും കുടുംബത്തിനും ഒപ്പം വിദ്യാനഗറിലെ ബന്ധുവീട്ടിലേയ്ക്കു നോമ്പു തുറയ്ക്കു പോവുകയായിരുന്നു ഇനാം.

ഇതിനിടയിലാണ് പള്ളിക്കരയില്‍ അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട് മരത്തിലിടിച്ച കാര്‍ തകര്‍ന്നപ്പോള്‍ പുറത്തേക്കു തെറിച്ചു വീണ ഇനാമിനെ അപകടവിവരമറിഞ്ഞ് ഓടിക്കൂടിയവര്‍ വാരിയെടുക്കുകയായിരുന്നു.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.