Latest News

ഉദുമയില്‍ പൊതു സ്വതന്ത്രന്‍ ?


ഉദുമ: [www.malabarflash.com] ജില്ലാ പഞ്ചായത്തിലെ ഉദുമ ഡിവിഷനില്‍ അടുത്ത് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ പൊതുസ്വതന്ത്രനെ മത്സരിപ്പിക്കാന്‍ എല്‍ ഡി എഫ് ആലോചിക്കുന്നു.
എല്‍ ഡി എഫ് ഏറെക്കാലമായി നാഷണല്‍ ലീഗിന് വിട്ടുകൊടുത്ത സീറ്റാണ് ഉദുമ. ഉപതിരഞ്ഞെടുപ്പില്‍ നാഷണല്‍ ലീഗ് ഉദുമയില്‍ രക്ഷപ്പെടാന്‍ സാധ്യതയില്ലെന്നാണ് എല്‍ ഡി എഫിന്റെ വിലയിരുത്തല്‍. ഇതാണ് നാഷണല്‍ ലീഗും ഇടത് പാര്‍ട്ടികളും അംഗീകരിക്കുന്ന പൊതുസ്വതന്ത്രനെ രംഗത്തിറക്കാനുള്ള ആലോചനക്ക് പിന്നില്‍.
കോണ്‍ഗ്രസ് അംഗം പാദൂര്‍ കുഞ്ഞാമു ഹാജിയുടെ നിര്യാണത്തെ തുടര്‍ന്നാണ് ഉദുമ ഡിവിഷനില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നിരിക്കുന്നത്. പാദൂരിനുള്ള അംഗീകാരം ഉദുമ ഡിവിഷനില്‍ മറ്റുള്ളവര്‍ക്ക് കിട്ടാന്‍ സാധ്യതയില്ല. മുസ്ലിം ലീഗ് നേതാവ് കല്ലട്ര മാഹിന്‍ ഹാജി മുസ്ലിം ലീഗ് നേതൃത്വ വുമായി ഇടഞ്ഞ് നില്‍ക്കുന്ന സാഹചര്യത്തില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി വിജയിക്കുക അത്ര എളുപ്പമല്ല. മാഹിന്‍ ഹാജിയുമായി സി പി എം ഇതിനകം ബന്ധപ്പെട്ടുവെങ്കിലും മുസ്ലിം ലീഗ് നേതൃത്വത്തിന്റെ നിലപാട് അറിഞ്ഞ ശേഷം മറുപടി പറയാമെന്നാണത്രെ അദ്ദേഹം മറുപടി ന ല്‍കിയത്.
ലീഗ് സംസ്ഥാന നേതൃത്വത്തിന് മുമ്പില്‍ വെച്ചിട്ടുള്ള ആവശ്യങ്ങള്‍ പരിഗണിക്കുന്നില്ലെങ്കില്‍ മാഹിന്‍ഹാജി യും എ. ഹമീദ് ഹാജിയും എല്‍.ഡി.എഫുമായി അടുക്കാനാണ് സാധ്യത. ഇതോടെ കാസര്‍കോട് ജില്ലയുടെ പലഭാഗങ്ങളിലും മുസ്ലിം ലീഗില്‍ അതൃപ്തരായി കഴിയുന്ന ഒട്ടേറെ പേര്‍ സംഘടനയോട് സലാം പറയും.

Keywords: Udma, Election, Kasaragod, Kerala News, CPM, LDF, INL, UDF, League, Congress, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.