പലരും ആകുടുംബത്തിന് വേണ്ടി മനമുരുകി പ്രാര്‍ത്ഥിച്ചു. കൂട്ട നിലവിളികള്‍ക്കിടയില്‍ ആയിരങ്ങളുടെ ആമീന്‍ വിളികള്‍......ദിഖ്‌റുകളുടെയും, ഖുര്‍ആര്‍ പരായണവും....പിന്നെ പല ഘട്ടങ്ങളിലായി നടന്ന മയ്യിത്ത് നിസ്‌കാരം....അവസാനം ഒരോ ഖബറില്‍ ചെങ്കല്ല് കൊണ്ടുണ്ടാക്കിയ ആറ് അറകളില്‍ അന്ത്യ വിശ്രമം.....
ചൊവ്വാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് ചേറ്റുകുണ്ടിലെ സക്കീന (45), മകന്‍ സജീര്‍ (22), സഹോദരി ഷാനിറ (18), സക്കീനയുടെ മകന്‍ ഗള്‍ഫിലുള്ള ഇര്‍ഫാന്റെ ഭാര്യ റംസീന (19), സക്കീനയുടെ അനുജന്‍ അസ്ഹറുദ്ദീന്റെ ഭാര്യ ഖൈറുന്നിസ (31), മകള്‍ ഫാത്വിമ (മൂന്ന്) എന്നിവരുടെ മൃതദേഹങ്ങള്‍ ചേറ്റുകുണ്ടിലെ ബാദുഷ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കിയത്.
തിങ്കളാഴ്ച വൈകിട്ട് നോമ്പുതുറ സല്‍ക്കാരത്തിനായി പുറപ്പെട്ട കുടുംബം സഞ്ചരിച്ച കാര്‍ പള്ളിക്കര പഞ്ചായത്ത് ഓഫീസിന് മുന്നില്‍ മരത്തിലിടിച്ചാണ് ഒരേ കുടുംബത്തിലെ ആറു പേര്‍ മരിച്ചത്.
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും കാസര്‍കോട് ജനറല്‍ ആശുപത്രിയിലുമായാണ് മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം നടത്തിയത്. മൃതദേഹം വിവിധ സ്ഥലങ്ങളില്‍ കുളിപ്പിച്ച ശേഷമാണ് ചേറ്റുകുണ്ട് മദ്രസാപരിസരത്തെത്തിച്ചത്. മൃതദേഹങ്ങള്‍ വീട്ടിലേക്ക് കൊണ്ടുപോയിരുന്നില്ല.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment