കാസർകോട്:[www.malabarflash.com] സഹനം സമരം സമർപ്പണം എന്നീ പ്രമേയത്തിൽ എസ് കെ എസ് എസ് എഫ് ജില്ലയിൽ വ്യാപകമായി സംഘടിപ്പിക്കുന്ന റമളാൻ ക്യാംപയിന് തൃക്കരിപ്പൂർ ജെംസ് സ്കൂളിൽ പ്രൗഡ തുടക്കം പരിപാടി എസ് വൈ എസ് ജില്ലാ ജനറൽ സെക്രട്ടറി അബ്ബാസ് ഫൈസി പുത്തിഗെ ഉദ്ഘാടനം ചെയ്തു
കാമ്പയിന്റെ ഭാഗമായി ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ ഖുര്‍ആന്‍ ടാലന്റ് ടെസ്റ്റ് നടക്കും. ഒരു ദിനം ഒരു തിരു വചനംഎന്ന ഹദീസ് പഠനം സാമൂഹ്യ മാധ്യമങ്ങള്‍ വഴി നടത്തും. റമളാനിലെ പ്രത്യേക ദിനങ്ങളെ കുറിച്ചും ആരാധന, ആചാര രിതികളെ കുറിച്ചും ബോധവല്‍കരണം നടത്തും. ക്ലസ്റ്റര്‍ തലങ്ങളില്‍ തസ്‌കിയത്ത് മീറ്റ്, ശാഖ തലങ്ങളിൽ ഐ, എഫ് ,സി ക്ലാസുകൾ, ബദർ ദിനത്തിൽ മൗലീദ് സദസ്സ്, ഇ അത്തികാഫ് ജൽസ, സഹചാരി ഫണ്ട്, മേഖല തലത്തില്‍സാമ്പത്തിക സെമിനാര്‍, ജില്ലാതല സംവേദനങ്ങല്‍ എന്നിവ നടക്കുമെന്ന് ജില്ലാ പ്രസിഡണ്ട് താജുദ്ധീൻ ദാരിമി പടന്നയും ജനറൽ സെക്രട്ടറി ഹാരിസ് ദാരിമി ബെദിരയും അറിയിച്ചു
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
സത്യവിശ്വാസികള്‍ക്ക് പുണ്യങ്ങള്‍ വാരിക്കൂട്ടുവാനുള്ള മാസമാണ് വിശുദ്ധ റമളാനന്നും. വിശുദ്ധ ഖുര്‍ആന്‍ ഇറങ്ങിയ ഈ മാസത്തിലൂടെ ലോകരക്ഷിതാവായ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ കൊയ്തെടുക്കാനുള്ള വസന്തകാലമാണ് വിശ്വാസികൾക്ക് സംജാതമാകുന്നത്. സന്തോഷത്തോടെ സല്‍കര്‍മ്മങ്ങള്‍ വര്‍ദ്ധിപ്പിക്കാനും പ്രതിഫലം കരസ്ഥമാക്കാനുമുള്ള ഈ അസുലഭ അവസരത്തില്‍ പ്രവാചകന്‍(സ)യും, സ്വഹാബാക്കളും പ്രാവര്‍ത്തികമാക്കിയ മാര്‍ഗത്തിലൂടെ പുണ്യങ്ങള്‍ കരസ്ഥമാക്കാന്‍ ശ്രമിക്കണമെന്ന് അബ്ബാസ് ഫൈസി അഭിപ്രായപ്പെട്ടു.
നന്മകള്‍ ചെയ്യുന്നവര്‍ അതിന് വേണ്ടി ഒന്നു കൂടി ഒരുങ്ങുകയും നന്മയില്‍ പിന്തി നില്‍ക്കുന്നവര്‍ അലസത ഒഴിവാക്കി ധൃതിപ്പെടാന്‍ ഉറച്ച തീരുമാനമെടുക്കുകയും ചെയ്യേണ്ട സന്ദര്‍ഭമാണന്നും അദ്ധേഹം കൂട്ടിച്ചേർത്തു സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ ജനറൽ സെക്രട്ടറി അബൂബക്കർ സാലൂദ് നിസാമി അദ്ധ്യക്ഷത വഹിച്ചു
എസ് കെ എസ് എസ് എഫ് ജില്ലാ ജനറൽ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര സ്വാഗതം പറഞ്ഞു, ശമീർ ഹൈത്തമി വൈള്ളാപ്പ് മുഖ്യ പ്രഭാഷണം നടത്തി, ജില്ലാ പ്രസിഡണ്ട് താജുദ്ധീൻ ദാരിമി പടന്ന പ്രമേയ പ്രഭാഷണം നടത്തി, ഖലീലുൽ റഹ്മാൻ കാഷി ഫി, നാഫിഅ അ സഅദി ബീരിച്ചേരി, ആരിഫ് ഹസനി മെട്ടമ്മൽ, ഹസൈനാർ മണിയനോടി ,അബ്ദു സത്താർ ചന്തേര, ഇബ്രാഹിം അസ്അദി ബിരിച്ചേരി, ശരീഫ് ഹാജി പടന്ന, അഷ്റഫ് നങ്കാരത്ത്, തുടങ്ങിയവർ പ്രസംഗിച്ചു സയ്യിദ് നജ്മുദ്ധീൻ തങ്ങൾ യമാനി കൂട്ടപ്രാർത്ഥനക്ക് നേതൃത്വം നൽകി
കാമ്പയിന്റെ ഭാഗമായി ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ ഖുര്‍ആന്‍ ടാലന്റ് ടെസ്റ്റ് നടക്കും. ഒരു ദിനം ഒരു തിരു വചനംഎന്ന ഹദീസ് പഠനം സാമൂഹ്യ മാധ്യമങ്ങള്‍ വഴി നടത്തും. റമളാനിലെ പ്രത്യേക ദിനങ്ങളെ കുറിച്ചും ആരാധന, ആചാര രിതികളെ കുറിച്ചും ബോധവല്‍കരണം നടത്തും. ക്ലസ്റ്റര്‍ തലങ്ങളില്‍ തസ്‌കിയത്ത് മീറ്റ്, ശാഖ തലങ്ങളിൽ ഐ, എഫ് ,സി ക്ലാസുകൾ, ബദർ ദിനത്തിൽ മൗലീദ് സദസ്സ്, ഇ അത്തികാഫ് ജൽസ, സഹചാരി ഫണ്ട്, മേഖല തലത്തില്‍സാമ്പത്തിക സെമിനാര്‍, ജില്ലാതല സംവേദനങ്ങല്‍ എന്നിവ നടക്കുമെന്ന് ജില്ലാ പ്രസിഡണ്ട് താജുദ്ധീൻ ദാരിമി പടന്നയും ജനറൽ സെക്രട്ടറി ഹാരിസ് ദാരിമി ബെദിരയും അറിയിച്ചു
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment