Latest News

മന്ത്രിമന്ദിരങ്ങളുടെ അറ്റകുറ്റപ്പണിക്ക് ചെലവാക്കിയത് 36 ലക്ഷം രൂപ


തിരുവനന്തപുരം: [www.malabarflash.com] എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ ഉടന്‍ മുഖ്യമന്ത്രിയുടെ വസതിയുള്‍പ്പെടെ 19 മന്ത്രിമന്ദിരങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കായി ചെലവഴിച്ചത് 36 ലക്ഷം രൂപ. നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ ഷാഫി പറമ്പില്‍ എം.എല്‍എയെ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചതാണിക്കാര്യം. ചെലവഴിച്ച 35,95,000 രൂപയില്‍ 32,62,000 രൂപ സിവില്‍ ജോലികള്‍ക്കും 3,33,000 രൂപ വൈദ്യുതീകരണത്തിനുമായിരുന്നു.
പുതിയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനോ മോടി പിടിപ്പിക്കാനോ പണം ചെലവഴിച്ചിട്ടില്ലന്നും പിണറായി അറിയിച്ചു. സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങുകള്‍ക്കായി പൊതുമരാമത്ത്, ടൂറിസം, ശുചിത്വ മിഷന്‍, പൊതു ഭരണ വകുപ്പുകള്‍ ചേര്‍ന്ന് 35,5,894 രൂപ ചെലവഴിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. പൊതുമരാമത്ത് വകുപ്പ് 30,81,414 രൂപയും ടൂറിസം വകുപ്പ് 3,65,200 രൂപയും പൊതുഭരണ വകുപ്പ് 20,000 രൂപയും ശുചിത്വ മിഷന്‍ 81,280 രൂപയുമാണ് ചെലവഴിച്ചിട്ടുള്ളത്.
സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ജൂണ്‍ 21 വരെ 4,308 ഒഴിവുകള്‍ പി.എസ്.സിയ്ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് എ.എം ഷംസീറിനെ മുഖ്യമന്ത്രി അറിയിച്ചു. പി.എസ്.സി റാങ്ക് പട്ടിക നിലവിലില്ലാത്തതിനാല്‍ നികത്താന്‍ കഴിയാത്ത തസ്തികകള്‍ ചട്ടപ്രകാരം എംപ്ലോയ്‌മെന്റ് എസ്‌ചേഞ്ച് മുഖേന നികത്താന്‍ വകുപ്പ് അധ്യക്ഷന്‍മാര്‍ക്കും നിയമനാധികാരികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് 1,59,238 പേര്‍ക്ക് പി.എസ്.സി നിയമന ശുപാര്‍ശ നല്‍കിയിട്ടുണ്ടെന്നു പി.കെ ബഷീറിനെ മുഖ്യമന്ത്രി അറിയിച്ചു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.