Latest News

യുഎഇയില്‍ നിന്ന് ഹജ്ജിനു പോകാനുള്ളവര്‍ക്കു വ്യാഴാഴ്ച വരെ അപേക്ഷിക്കാം

അബുദാബി:[www.malabarflash.com] യുഎഇയില്‍ നിന്ന് ഹജ്ജിനു പോകാനുള്ളവര്‍ക്കു വ്യാഴാഴ്ച വരെ അപേക്ഷിക്കാമെന്ന് അധികൃതര്‍. 4982 പേര്‍ക്കാണു ഇത്തവണ ഹജ്ജിനു പോകാന്‍ അവസരം ലഭിക്കുക. സൗദി അംഗീകരിച്ച ഹജ്ജ് ക്വോട്ട പ്രകാരം അപേക്ഷകരുടെ തോത് രാജ്യത്തുള്ള 142 ഹജ് ഗ്രൂപ്പുകള്‍ക്കു വീതിച്ചു നല്‍കിയിരിക്കുയാണ്. ഒരു ഗ്രൂപ്പിനു 33 പേരെ കൊണ്ടുപോകാനാണു മതകാര്യവകുപ്പ് അനുമതി നല്‍കിയത്.

ഓരോ ഗ്രൂപ്പുകളിലും രണ്ടു വിദേശികള്‍ക്കു മാത്രമാണ് അവസരം ലഭിക്കുക.
അപേക്ഷകരില്‍ നിന്ന് ഈടാക്കുന്ന നിരക്കില്‍ സ്വദേശി, വിദേശി വ്യത്യാസം പാടില്ലെന്ന് അധികൃതര്‍ വൃക്തമാക്കി. അപേക്ഷകരോടു വാങ്ങുന്ന ഫീസ് ഏകീകൃതമായിരിക്കണമെന്ന് അബുദാബിയിലെ ഹജ്ജ് ഗ്രൂപ്പുകള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു നിരക്കില്‍ പത്തു ശതമാനം വര്‍ധനയുണ്ടാകുമെന്നാണു ഹജ്ജ് ഗ്രൂപ്പുകള്‍ നല്‍കുന്ന സൂചന.

വിമാനടിക്കറ്റ്, താമസത്തിനു തിരഞ്ഞെടുക്കുന്ന ഹോട്ടല്‍ എന്നിവയ്ക്കു അനുസരിച്ചു സേവന നിരക്ക് മാറും. മതകാര്യവകുപ്പിന്റെ നിരീക്ഷണത്തിലായതു കൊണ്ടു അമിത നിരക്കു ഈടാക്കാന്‍ സാധിക്കില്ലെന്ന് പ്രതീക്ഷയിലാണു അപേക്ഷകര്‍.

ഇത്തവണ ലഭിച്ച അപേക്ഷകള്‍ കൂടുതലാണെന്ന് ഹജ്ജ് ഗ്രൂപ്പുകള്‍ അറിയിച്ചു. ഒരാള്‍ക്ക് ഹജ്ജ് കര്‍മങ്ങള്‍ നിര്‍വഹിച്ചു തിരിച്ചുവരാന്‍ 30,00040,000 ദിര്‍ഹമാണു ശാരശരി നിരക്ക്.

വിഐപി പരിഗണനയിലുള്ള സേവനം വേണമെങ്കില്‍ നിരക്ക് 70,000 മുതല്‍ ഒരു ലക്ഷം ദിര്‍ഹം വരേയാകും. ഹജ്ജ് കര്‍മങ്ങള്‍ നടക്കുന്ന പുണ്യപ്രദേശങ്ങളിലേക്കു കൂടുതല്‍ സൗകരൃമുള്ള ബസ് ആവശ്യമായി വരുമ്പോഴും നിരക്കില്‍ വ്യത്യാസമുണ്ടാകുമെന്നാണു ഹജ്ജ് ഗ്രൂപ്പ് ഉടമകള്‍ പറയുന്നത്. ഹറമുകള്‍ക്കു സമീപമുള്ള ഹോട്ടലുകളില്‍ താമസിക്കണമെങ്കിലും കൂടുതല്‍ നിരക്ക് നല്‍കേണ്ടിവരും. ഒരു മുറിയില്‍ താമസിക്കുന്നവരുടെ എണ്ണവും നിരക്ക് നിശ്ചയിക്കുന്ന ഘടകങ്ങളാണ്.





Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.