Latest News

നാട്ടുകാരില്‍ ഭീതിപരത്തി തകര്‍ന്നുവീഴാറായ ജലസംഭരണി

ഉദുമ[www.malabarflash.com]: പള്ളിക്കര പെരിയ റോഡരികിലെ തകര്‍ന്നു വീഴാറായ ജലസംഭരണി നാട്ടുകാരില്‍ഭീതി പരത്തുന്നു. നാല് പതിറ്റാണ്ട് മുമ്പ് നിര്‍മ്മിച്ച ജല സംഭരണിയാണ് അപകടഭീഷണി ഉയര്‍ത്തുന്നത്.

വാട്ടര്‍അതോററ്റിയാണ്ഇവിടെജലസംഭരണിയും പമ്പ് ഹൗസും സ്ഥാപിച്ചത്. ജലവിതരണത്തിനു ബദല്‍ സംവിധാനം ഉണ്ടായതോടെ സംഭരണി ഉപേക്ഷിക്കപ്പെട്ടു. കോണ്ക്രീറ്റ് തുണുകളടക്കമുള്ള ഭാഗങ്ങള്‍ ദ്രവിച്ച് ഇപ്പോള്‍ അടര്‍ന്നു വീഴുന്നുണ്ട്. അപകടാവസ്ഥയിലായ ജലസംഭരണിയുടെ പരിസരത്ത് നിരവധി വീടുകളുണ്ട്. പോരാത്തതിന് നൂറുകണക്കിന് വാഹനങ്ങല്‍ കടന്നുപോകുന്ന റോഡരികിലാണ് ഇത് സ്ഥിതിചെയ്യുന്നത്.

സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ ഭീതിയോടെയാണ് ഇതുവഴി കടന്നുപോകുന്നത്. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ പരാതി നല്‍കിയതിനെതുടര്‍ന്ന് പൊളിച്ചുനീക്കാന്‍ ഉത്തരവ് നല്‍കിയിരുന്നു. ഉത്തരവ് ഉണ്ടായി മൂന്നുവര്‍ഷം കഴിഞ്ഞിട്ടും സംഭരണി പൊളിച്ചു നീക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്ന് നാട്ടുകാര്‍ക്ക് പരാതിയുണ്ട്.

കാലവര്‍ഷം കനക്കുമ്പോള്‍ ജലസംഭരണി നിലംപൊത്തുമെന്ന ഭീതിയിലാണ് നാട്ടുകാര്‍. ഇതു പോലെ അപകടാവസ്ഥയിലുണ്ടായിരുന്ന ഉദുമയിലെ രണ്ട് ജലസംഭരണി അധികൃതര്‍ പൊളിച്ചുനീക്കിയിരുന്നു.






Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.