കോട്ടയം: [www.malabarflash.com] മെഡിക്കൽ കോളേജിൽ പ്രസവത്തെ തുടർന്ന് അമ്മയും രണ്ട് കുഞ്ഞുങ്ങളും മരിച്ചു. മാമ്മൂട് മാന്നില പള്ളിക്കുന്നേൽജ്യോതി മോളും കുഞ്ഞുങ്ങളുമാണ് മരിച്ചത്. ചികിത്സാ പിഴവാണ് മരണത്തിന് കാരണം എന്ന് ആരോപിച്ച് ബന്ധുക്കൾ പ്രതിഷേധിച്ചു. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് പറഞ്ഞു. മൂന്ന് കുട്ടികളാണ് ഗർഭാവസ്ഥയിൽ ഉണ്ടായിരുന്നത്. ഇതിൽ ഒരു കുട്ടി ഗർഭപാത്രത്തിനുള്ളിൽ വെച്ചു തന്നെ മരിച്ചു. മറ്റൊരു കുട്ടിയെ ശസ്ത്രക്രിയ ചെയ്തു പുറത്ത് എടുത്തപ്പോഴാണ്മരിച്ചത്. ഒരു കുട്ടിയെ ജീവനോടെ ലഭിച്ചു. ഈ മാസം 7നാണ് യുവതിയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.കഴിഞ്ഞ 10 ദിവസമായി ഐ സി യുവിലായിരുന്നു യുവതി. ചികിത്സാ പിഴവല്ല മരണ കാരണമെന്നാണ് പ്രഥമിക വിവരം.
Keywords: Kottayam, Medical College, Mother, Obituary, Kerala, News, Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment