ഹൈദരാബാദ്: [www.malabarflash.com] ഹൈദരാബാദിലെ ബൊല്ലാറിൽ പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചശേഷം ക്രൂരമായി കൊലപ്പെടുത്തി. നിരവധികേസുകളിൽ പ്രതിയായ അനിൽ കുമാറാണ് ക്രൂരത നടത്തിയത്. ഇയാൾ അടുത്തിടെയാണ് ജയിൽവാസത്തിനുശേഷം പുറത്തിറങ്ങിയത്.
ശനിയാഴ്ച വൈകീട്ട് അമ്മയ്ക്കൊപ്പം കള്ളുഷാപ്പിന് സമീപമുള്ള കടയിലെത്തിയതാണ് മൂന്നാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടി. മിഠായി കാണിച്ചാണ് അനിൽ കുമാർ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. തുടർന്ന് ക്രൂരമായി പീഡിപ്പിക്കുകയും വലിയ കല്ലുപയോഗിച്ച് പെൺകുട്ടിയുടെ തലയിൽ ഇടിച്ചു കൊല്ലുകയായിരുന്നുവെന്ന് ബൊല്ലാറം എസ്ഐ എം സതീഷ് കുമാർ പറഞ്ഞു.
ശനിയാഴ്ച രാത്രി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം നടത്തുകയായിരുന്നു. തുടർന്നാണ് ഒറ്റപ്പെട്ട പ്രദേശത്ത് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പ്രതിക്കായി പോലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചെന്നും എസ്ഐ അറിയിച്ചു.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment