ധാക്ക[www.malabarflash.com]: ബംഗ്ലാദേശിലെ മഗൂര സ്വദേശിയായ ബയേസിദ് ഹൊസ്സെയ്‌ന. നാല് വയസ് മാത്രമാണ് ബയേസിദിന്റെ പ്രായം. എന്നാല്‍ പ്രായം ഏറെയുള്ളവരുടെ രൂപമാണ് ബയേസിന്‍റെത്. കുഴിഞ്ഞ കണ്ണുകളും ചുളിവ് വീണ മുഖവും തൂങ്ങിയ താടിയുമെല്ലാം ഈ ബാലനെ പ്രായമായവരുടേതു പോലെ തോന്നിക്കുന്നു.
പതിനെട്ട് വയസ് മാത്രമുള്ള തൃപ്തിയാണ് ബയേസിദിന്റെ മാതാവ്. മകന്‍റെ രോഗാവസ്ഥയില്‍ ഏറെ ദു:ഖിതരാണ് തൃപ്തിയും ഭര്‍ത്താവും. മൂന്ന് വയസ് പ്രായമുള്ളപ്പോള്‍ ബയേസിന്റെ പല്ലുകളെല്ലാം കൊഴിഞ്ഞുപോയെന്ന് തൃപ്തി പറയുന്നു. ഈ പ്രായത്തില്‍ തന്നെയാണ് ബയേസിദ് നടക്കാന്‍ പഠിച്ചത്.

എന്നാല്‍ വ്യക്തമായി സംസാരിക്കാന്‍ ബയേസിദിന് കഴിയുന്നുണ്ടെന്ന് തൃപ്തി പറഞ്ഞു. സാധാരണയില്‍ നിന്നും വ്യത്യസ്തമായി ജനിച്ച മകനുമായി വീട്ടിലെത്തിയപ്പോള്‍ തന്നേയും ഭര്‍ത്താവ് ലോവെലു ഹൊസ്സെയ്‌നയേയും അയല്‍വാസികള്‍ അകറ്റി നിര്‍ത്തുകയാണ് ചെയ്തത്. ആ ഒരു അവസ്ഥയെ തരണം ചെയ്യാന്‍ തങ്ങള്‍ ഏറെ പണിപ്പെട്ടിരുന്നു. എന്നാല്‍ എങ്ങനേയും മകനെ വളര്‍ത്തിക്കൊണ്ടു പോകണമെന്ന ഒറ്റ ആഗ്രഹം മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും തൃപ്തി പറയുന്നു.
Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment