കാഞ്ഞങ്ങാട്:[www.malabarflash.com] കര്‍ക്കിടകത്തിലെ ആദിയും വ്യാധിയും അകറ്റാന്‍ ആടിവേടന്‍ തെയ്യം ക്ഷേത്രങ്ങളിലും തറവാടുകളിലും വീടുകളിലും ആടി. വണ്ണാന്‍ സമുദായത്തിലെ തെയ്യം ഇത്തവണ കെട്ടിയത് ഈയ്യിടെ ചിങ്കമായ മടിയന്‍ ചിങ്കത്തിന്റെ (ഷൈബു) മരുമകനാണ്.
ചെറുവത്തൂര്‍ കുട്ടമത്ത് ഹയര്‍സെക്കന്ററി സ്‌കൂളില്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന ആദിത്യനാണ് ചെറുതെയ്യക്കോലം അണിഞ്ഞത്.
പുതുതലമുറയെ ഈ അനുഷ്ഠാന കലയിലേക്ക് ആകര്‍ഷിക്കുന്നതിന് ആദിത്യന്റെ ആ ഉദ്യമം പ്രയോജനമാകും. തെയ്യക്കോലങ്ങളോടും ചെണ്ട വാദ്യത്തോടും നല്ല താല്‍പര്യമുള്ള ആദിത്യന്‍ ഭാവിയില്‍ നല്ല തെയ്യക്കാരനാകാന്‍ കഴിയുമെന്ന് മടിയന്‍ ചിങ്കം പറഞ്ഞു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment