Latest News

ബാങ്കിന്റെ കസ്റ്റമര്‍ കെയര്‍ ചമഞ്ഞ് ഓണ്‍ലൈന്‍ വഴി പണം തട്ടാന്‍ ശ്രമം


കാഞ്ഞങ്ങാട്: [www.malabarflash.com]ബാങ്കിന്റെ കസ്റ്റമര്‍ കെയര്‍ ചമഞ്ഞ് അക്കൗണ്ടില്‍ നിന്നും പണം തട്ടാനുള്ള ശ്രമം യുവാവിന്റെ സമയോചിതമായ ഇടപെലില്‍ വിഫലമായി. ഇതുകാരണം പണം നഷ്ടമായില്ല. ഫെഡറല്‍ ബാങ്കിന്റെ കസ്റ്റമര്‍ കെയറില്‍ വിളിക്കുന്നുവെന്ന് പറഞ്ഞ് പരിചയപ്പെടുത്തി നീലേശ്വരത്തെ വ്യാപാരി അഫ്‌സറിന്റെ മൊബൈല്‍ ഫോണിലേക്കാണ് വിളിച്ചത്. ഡെബിറ്റ് കാര്‍ഡിന്റെ കാലവധി കഴിഞ്ഞുവെന്നും വാലിഡിറ്റി പുതുക്കുന്നതിനു ഫോണിലേക്ക് ആറക്ക നമ്പര്‍ അയച്ച് തരണമെന്ന് ആവശ്യപ്പെട്ടു. ഫോണ്‍ വിളി വന്ന സമയം അഫ്‌സര്‍ ബാങ്കില്‍ തന്നെ ഉണ്ടായതിനാല്‍ സംഭവം മാനേജരുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. മാനേജര്‍ ഉടന്‍ അക്കൗണ്ട് സുരക്ഷിതമാക്കി. അതേ സമയം ഡബിറ്റ് കാര്‍ഡ് കാലാവധി കഴിഞ്ഞാല്‍ ബാങ്കില്‍ നിന്നും വിളിക്കാറില്ല. ഇത് ഇടപാടുകാര്‍ അറിഞ്ഞിരിക്കണമെന്ന് ബാങ്ക് അധികൃതര്‍ പറയുന്നു.

Keywords: Kanhangad, Bank, Cheating, Customer Car, Phone Call, Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.