Latest News

കൊഹ്‌ലിയേയും രണ്‍വീറിനേയും പിന്തള്ളി ദുല്‍ഖര്‍ സല്‍മാന്‍


[www.malabarflash.com] ജിക്യു മാഗസിന്‍ പുറത്തിറക്കിയ ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള അമ്പത് യുവാക്കളുടെ പട്ടികയില്‍ നാലാം സ്ഥാനത്ത് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ബോളിവുഡ് താരം രണ്‍വീര്‍ സിംഗ്, ക്രിക്കറ്റ് താരം വിരാട് കൊഹ്‌ലി എന്നിവരെ പിന്തള്ളിയാണ് ദുല്‍ഖര്‍ നാലാമതെത്തിയത്.
വെബ് സീരിസുകളിലൂടെ ശ്രദ്ധ നേടിയ അരുണാബ് കുമാറും ബിശ്വപതി സര്‍ക്കാരുമാണ് ഒന്നാം സ്ഥാനത്ത്. അരുണാബ് കുമാര്‍ ടിവിഎഫിന്റെ സിഇഒയും ബിശ്വപതി സര്‍ക്കാര്‍ ക്രിയേറ്റീവ് ഡയറക്ടറുമാണ്. ഗായകനും മലയാളിയുമായ ബെന്നി ദയാലാണ് രണ്ടാം സ്ഥാനത്ത്. എആര്‍ റഹ്മാന്റെ ഗാനങ്ങളിലൂടെ ബോളിവുഡിലും കോളിവുഡിലും ശ്രദ്ധ നേടിയ ബെന്നി എട്ട് ഭാഷകളില്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ബ്ലോട്ട് എന്ന ബ്രാന്‍ഡില്‍ അറിയപ്പെടുന്ന ഡിജെ-വിജെ കൂട്ടുകെട്ടിലെ ഗൗരവ് മലേക്കറും അവിനാശ് കുമാറുമാണ് മൂന്നാം സ്ഥാനത്ത്.
നാലാം സ്ഥാനത്തെത്തിയ ദുല്‍ഖറിനെ പുകഴ്ത്തുന്ന മാഗസിന്‍, താരത്തിന്റെ ചിത്രങ്ങളായ ഒകെ കണ്‍മണിയേയും കമ്മട്ടിപ്പാടത്തേയും പരാമര്‍ശിക്കുന്നുണ്ട്. കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പിലെ സൂക്ഷമതയും വ്യത്യസ്തതയുമാണ് ദുല്‍ഖറിന്റെ മികവിന് പിന്നിലെന്ന് സൂചിപ്പിക്കുന്നു.
സ്ട്രീറ്റ് ആര്‍ട്ടിസ്റ്റ് ഹനീഫ് ഖുറേഷി അഞ്ചാം സ്ഥാനത്തും ബോളിവുഡ് താരം രണ്‍വീര്‍ സിംഗ് ആറാം സ്ഥാനത്തുമാണ്. ബോളിവുഡ് ചിത്രം ദ ലഞ്ച് ബോക്‌സിന്റെ സംവിധായകന്‍ റിതേഷ് ബത്രയാണ് പട്ടികയില്‍ ഏഴാം സ്ഥാനത്ത്. ഫുട്‌ബോള്‍ താരം സുനില്‍ ഛേത്രി എട്ടാം സ്ഥാനത്തും ക്രിക്കറ്റ് താരം വിരാട് കൊഹ്‌ലി ഒമ്പതാമനായും സംഗീതസംവിധായകന്‍ സാഹേജ് ബക്ഷി പത്താമനായും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.
അതേസമയം തന്നെ തെരഞ്ഞെടുത്തതില്‍ ജി ക്യു ഇന്ത്യയോട് ദുല്‍ഖര്‍ നന്ദി രേഖപ്പെടുത്തിയിട്ടുണ്ട്.

Keywords: Entertinment News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.