ദോഹ: [www.malabarflash.com] ഖത്തറിലെ സീലൈന്‍ ബീച്ചില്‍ മലയാളി മുങ്ങിമരിച്ചു. പത്തനംതിട്ട കോഴഞ്ചേരി കുഴിക്കാല ചിറമണ്ണില്‍ തെക്കേതില്‍ തോമസ് ജോണ്‍(ജിജി46)ആണ് മരിച്ചത്. കുടുംബസമേതം പെരുന്നാള്‍ ആഘോഷത്തിനായി സീലൈന്‍ ബീച്ചിലെത്തിയപ്പോഴായിരുന്നു ദാരുണമായ ദുരന്തം
ഖത്തറിലെ ക്യു കോണ്‍ ജീവനക്കാരനായിരുന്നു . ദോഹ ഇമ്മാനുവല്‍ മാര്‍ത്തോമ്മ ഇടവകാംഗമാണ് പിതാവ് ജോണ്‍, മാതാവ് മേഴ്‌സി, റാസ്ഗ്യാസില്‍ നിന്നു അടുത്തിടെ വിരമിച്ച എലിസബത്ത് തോമസാണ് ഭാര്യ .മക്കള്‍ സ്റ്റീവ് ജോണ്‍ തോമസ്, ജോയാന്‍ മേരി തോമസ്.
വക്ര ഹമദ് ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment