Latest News

കെ. സുധാകരന്റെ അവകാശവാദം തള്ളി പി. ജയരാജന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്‌

കണ്ണൂര്‍:[www.malabarflash.com] വിദ്യാര്‍ത്ഥി രാഷ്ട്രീയ പ്രവര്‍ത്തകനായിരിക്കെ ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെ ചവിട്ടി വീഴ്ത്തിയിട്ടുണ്ടെന്ന കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്റെ അവകാശവാദം തള്ളി സി.പി.എം നേതാവ് പി. ജയരാജന്‍.

തലശേരി ബ്രണ്ണന്‍ കോളജില്‍ വിദ്യാര്‍ത്ഥി ആയിരിക്കെ താന്‍ പിണറായി വിജയനെ ചവിട്ടി വീഴ്ത്തുകയും അദ്ദേഹത്തെ കെ.എസ്.യുക്കാര്‍ മര്‍ദ്ദിക്കുകയും ചെയ്തതായി സുധാകരന്‍ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ യാഥാര്‍ത്ഥ്യം മറിച്ചാണെന്ന് പി. ജയരാജന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

വി ല്ലാ ളി വീ ര നെ ന്ന് ന ടി ക്കു ന്ന സു ധാ ക രന്‍ അ ക്ഷ രാര്‍ ത്ഥ ത്തില്‍ യു വാ വാ യി രു ന്ന പി ണ റാ യി യു ടെ പ്ര ക ട ന ത്തില്‍ പ ക ച്ച് പോ യ താ ണ് യ ഥാര്‍ ത്ഥ സം ഭ വം. സു ധാ ക രന്‍ പ റ ഞ്ഞ ത് പോ ലെ സം ഭ വി ച്ചി രു ന്നെ ങ്കില്‍ ക്യാ മ്പ സില്‍ നി ന്ന് പു റ ത്തി റ ങ്ങാന്‍ സു ധാ ക ര ന് പ്ര ത്യേ ക സം ര ക്ഷ ണം വേ ണ്ടി വ രു മാ യി രു ന്നു. 

ചു രു ക്ക ത്തില്‍ സു ധാ ക ര ന്റെ അ ഭി മു ഖ ത്തി ന്റെ കാ തല്‍ കോണ്‍ ഗ്ര സ്സി ലെ അ ധി കാ ര തര്‍ ക്ക ത്തില്‍ ഇ ന്ന് ആ രോ രും തി രി ഞ്ഞു നോ ക്കാന്‍ ഇ ല്ലാ ത്ത സ്ഥി തി യില്‍ നി ന്നും നേ തൃ സ്ഥാ നം പി ടി ച്ച് പ റ്റാ നു ള്ള ശ്രമമാണ് സുധാകരന്റേതെന്നും പി. ജയരാജന്‍ പറഞ്ഞു.

പി. ജയരാജന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

നമ്മെക്കുറിച്ച് ആരെങ്കിലും നല്ലവാക്ക് പറഞ്ഞാൽ സന്തോഷിക്കയാണ് പതിവ്. നല്ല വാക്കുകൾക്ക് നന്ദി പറയുകയും ചെയ്യും. എന്നാൽ ചിലർ നല്ല വാക്ക് പറയുമ്പോൾ സൂക്ഷിക്കണം അതാണ് കോൺഗ്രസ്സ് നേതാവ് കെ.സുധാകരന്റെ ഓൺലൈൻ അഭിമുഖം വായിച്ചപ്പോൾ എനിക്ക് തോന്നിയത്. സി.പി.ഐ.(എം)ൽ കാമ്പും കരുത്തുമുള്ള രണ്ടേ രണ്ട് നേതാക്കളെ ഉള്ളു എന്നാണ് അദ്ദേഹത്തിന്റെ കണ്ടുപിടുത്തം. സി.പി.ഐ(എം) എന്ന വിപ്ലവ പ്രസ്ഥാനം പോരാട്ടങ്ങളിലൂടേയും സംഘടനാ പ്രവർത്തനങ്ങളിലൂടെയും വളർന്ന് വന്ന കേഡർമാരുടെ പാർട്ടിയാണ്. അതിൽ കരുത്തും കാമ്പുമുള്ള പതിനായിരങ്ങളുണ്ട് അതിൽ വിരലിലെണ്ണാവുന്നവരുടെ പേരുകൾ മാത്രമാണ് മാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെടുന്നത്. ത്യാഗങ്ങളിൽ വെച്ച് മഹത്തരമായ ജീവത്യാഗം ചെയ്തവരും കമ്മ്യൂണിസ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിലുണ്ട്. ഈ യാഥാർഥ്യം മറച്ചുവെക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം.


സഖാവ് പിണറായി വിജയനെ താൻ ചവിട്ടി വീഴ്ത്തി എന്നാണ് അദ്ദേഹത്തിന്റെ ഒരു ബഡായി. ഞാൻ അറിഞ്ഞ യാഥാർഥ്യം മറിച്ചാണ്. വില്ലാളി വീരനെന്ന് നടിക്കുന്ന സുധാകരൻ അക്ഷരാർത്ഥത്തിൽ യുവാവായിരുന്ന പിണറായിയുടെ പ്രകടനത്തിൽ പകച്ച് പോയതാണ് യഥാർത്ഥ സംഭവം. സുധാകരൻ പറഞ്ഞത് പോലെ സംഭവിച്ചിരുന്നെങ്കിൽ ക്യാമ്പസിൽ നിന്ന് പുറത്തിറങ്ങാൻ സുധാകരന് പ്രത്യേക സംരക്ഷണം വേണ്ടിവരുമായിരുന്നു. ചുരുക്കത്തിൽ സുധാകരന്റെ അഭിമുഖത്തിന്റെ കാതൽ കോൺഗ്രസ്സിലെ അധികാര തർക്കത്തിൽ ഇന്ന് ആരോരും തിരിഞ്ഞു നോക്കാൻ ഇല്ലാത്ത സ്ഥിതിയിൽ നിന്നും നേതൃസ്ഥാനം പിടിച്ച് പറ്റാനുള്ള ശ്രമമാണ് . അതുകൊണ്ടാണ് സി.പി.ഐ(എം) ലെ കരുത്തനായ പിണറായിയെ എതിരിടാൻ കോൺഗ്രസ്സിന്റെ മർമ്മ സ്ഥാനത്ത് തന്നെ പോലുള്ളവർ തന്നെ വേണമെന്ന വരികൾക്കിടയിലൂടെയുള്ള അദ്ദേഹത്തിന്റെ വാദം. ഇതെല്ലാം തിരിച്ചറിയാനുള്ള ശേഷി സാമാന്യ ജനങ്ങൾക്കുണ്ടെന്ന് സുധാകരൻ തിരിച്ചറിയണം







Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.