കാസര്‍കോട്: [www.malabarflash.com] കാസര്‍കോട് ടൗണിലെ റോഡ് തകര്‍ച്ചയെ കുറിച്ചു മരാമത്തു വകുപ്പ് ജില്ലാ കളക്‌ടറെ തെറ്റിദ്ധരിപ്പിക്കുന്നതായി ആക്ഷേപമുയര്‍ന്നു.ആറുമാസം മുമ്പ് ടാറിംഗ് നടത്തിയ എം.ജി.റോഡ് തകര്‍ന്നുതരിപ്പണമായത് നിര്‍മ്മാണത്തിലെ തകരാറുകൊണ്ടാണെന്നാരോപിച്ചു മലബാര്‍ വികസന സമിതി ജില്ലാ കളക്‌ടര്‍ക്കു പരാതി നല്‍കിയിരുന്നു. ഇതിനുള്ള വിശദീകരണത്തിലാണ് ചന്ദ്രഗിരി റോഡ് ജംഗ്‌ഷനില്‍ മാത്രമേ നിസാര തകരാറുണ്ടായിട്ടുള്ളൂവെന്നും അതിനു കാരണം കെ.എസ്.ടി.പി. റോഡ് നിര്‍മ്മിച്ചവര്‍ ഡ്രൈനേജിന് കൃത്യമായ ഔട്ട്‌ലറ്റുനല്‍കാത്തതാണെന്നും മരാമത്തുകാര്‍ വിശദീകരിച്ചിരുന്നു. എന്നാല്‍ ചന്ദ്രഗിരി റോഡ് ജംഗ്‌ഷനെക്കാള്‍ കുഴി എം.ജി. റോഡിലെ മറ്റു ഭാഗങ്ങളിലുണ്ടെന്നും അക്കാര്യം ജില്ലാ കളക്‌ടറില്‍ നിന്ന് മരാമത്ത് അധികൃതര്‍ മറച്ചുവയ്‌ക്കുകയായിരുന്നെന്നും പരാതിയില്‍ പറഞ്ഞു. രാത്രികാലങ്ങളില്‍ ടാറിംഗ് നടത്തിയെന്നു പറയാന്‍ വേണ്ടി റോഡ് ഒപ്പിച്ചു വയ്‌ക്കുകയായിരുന്നെന്നും പരാതിക്കാര്‍ ആരോപിച്ചിരുന്നു. റോഡ് തകര്‍ച്ച നിര്‍മ്മാണത്തിലെ തരികിടമൂലമാണെന്നു മെര്‍ച്ചന്റ്‌സ് യൂത്ത് വിംഗും ആരോപിച്ചിരുന്നു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment