സീതാംഗോളി: [www.malabarflash.com] ദിവസങ്ങള്‍ക്കു മുമ്പു കാണാതായ ഭര്‍തൃമതിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബാഡൂര്‍, ചാക്കട്ടച്ചാലിലെ പത്മനാഭന്റെ ഭാര്യ ജയന്തി(40)യുടെ മൃതദേഹമാണ് ശനിയാഴ്ച രാവിലെ കുമ്പള, ബന്തിയോട്, ഹേരൂര്‍ പുഴയില്‍ കാണപ്പെട്ടത്. ബന്ധുക്കളും ബദിയഡുക്ക പോലീസും സ്ഥലത്തെത്തി മൃതദേഹം ജയന്തിയുടേതാണെന്ന് സ്ഥിരീകരിച്ചു. ഏതാനും ദിവസം മുമ്പ് കാണാതായ ജയന്തിയെ കണ്ടെത്താന്‍ കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായ തിരച്ചില്‍ നടത്തിയിരുന്നു. വീടിനു സമീപത്തെ കിണറിലെ വെള്ളം വറ്റിച്ചു നടത്തിയ തെരച്ചില്‍ വിഫലമായതിനെ തുടര്‍ന്ന് കോസ്റ്റല്‍ പോലീസിന്റെയും ഫയര്‍ഫോഴ്‌സിന്റെയും നേതൃത്വത്തില്‍ വെള്ളിയാഴ്ച ബാഡൂര്‍ പുഴയില്‍ തെരച്ചില്‍ നടത്തി. എന്നാല്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതോടെ തെരച്ചില്‍ നിര്‍ത്തി. ശനിയാഴ്ച രാവിലെ ഹേരൂരില്‍ അജ്ഞാത യുവതിയുടെ മൃതദേഹം കരക്കടിയുകയായിരുന്നു. വിവരം നാട്ടുകാര്‍ പോലീസിനെ അറിയിച്ചു. പിന്നീട് ജയന്തിയുടെ ബന്ധുക്കളും തിരോധാനകേസ് അന്വേഷിക്കുന്ന ബദിയഡുക്ക പോലീസും സ്ഥലത്തെത്തി മൃതദേഹം തിരിച്ചറിഞ്ഞു.ജയപ്രകാശ് അശ്വിനി മക്കളും ചന്ദ്രാവതി, അന്നപൂര്‍ണ്ണ, ഉഷ സഹോദരങ്ങളുമാണ്. പെര്‍ള, നല്‍ക്ക, മബളഗിരിയിലെ ശങ്കര മൂല്യ- സുശീല ദമ്പതികളുടെ മകളാണ് ജയന്തി.
Keywords: Kasargod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment