ബന്തടുക്ക: [www.malabarflash.com] അമ്മയെയും മകളെയും വീട്ടിനകത്ത് വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. കരിവേടകം കുളം സ്വദേശികളായ അംബിക (47) മകള്‍ അഞ്ജന (20)എന്നിവരാണ് മരിച്ചത്. അമ്മയും മകളും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 12 മണിയായിട്ടും വീട്ടില്‍ ആരേയും കാണാത്തതിനാല്‍ അയല്‍ വാസികള്‍ വാതില്‍ തകര്‍ത്ത് അകത്ത് കടക്കുകയായിരുന്നു. കട്ടിലില്‍ കിടന്ന നിലയിലായിരുന്നു മൃതദേഹങ്ങള്‍. വിഷകുപ്പിയും ഗ്ലാസും കട്ടിലിന് സമീപത്ത് നിന്നും കണ്ടെത്തി. അബികയുടെ ഭര്‍ത്താവ് ജയകുമാര്‍ 15 വര്‍ഷം മുമ്പ് ഇവരെ ഉപേക്ഷിച്ചു പോയിരുന്നു.അംബിക രോഗബാധിതയായതിനെതുടര്‍ന്ന് ഒരാഴ്ചയോളം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ബേഡകം എസ്.ഐ ടി.കെ. മുകുന്ദന്‍, അഡീഷണല്‍ എസ്. ഐ എ.പി. ജയകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വൊസ്റ്റ് നടത്തി.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment