കാസര്‍കോട്:[www.malabarflash.com] ജില്ലയില്‍ നിന്നും ദമ്പതികളടക്കം 15 പേര്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദ സംഘടനയില്‍ ചേര്‍ന്നതായി സംശയം. കാണാതായവരെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് ജനപ്രതിനിധികളും ബന്ധുക്കളും മുഖ്യമന്ത്രിക്ക് പരാതി നല്‍കി. തങ്ങള്‍ ഇസ്ലാമിക രാജ്യത്തില്‍ എത്തിയതായി ഇവര്‍ ബന്ധുക്കള്‍ക്ക് വാട്സ് ആപ് സന്ദേശം അയച്ചതാണ് സംശയത്തിനിടയാക്കിയത്.
കാണാതായവര്‍ ബന്ധുക്കള്‍ക്ക് അയച്ച വാട്സ്ആപ് സന്ദേശവും ഫോണ്‍ കോളുകളുമാണ് ഇവര്‍ ഐ.എസ് തീവ്രവാദ സംഘടനയിലെത്തിയെന്ന സംശയത്തിനിടയാക്കിയത്. മാസങ്ങള്‍ക്ക് മുമ്പ് നാട്ടില്‍ നിന്നും കാണാതായ യുവാക്കളെക്കുറിച്ച് ബന്ധുക്കള്‍ക്ക് യാതൊരു വിവരവുമില്ല. എന്നാല്‍ ചിലര്‍ എതാനും ദിവസം മുന്‍പ് നാട്ടിലെ ബന്ധുക്കളുടെ മൊബൈല്‍ ഫോണിലേക്ക് വാട്സ്ആപ് വഴി തങ്ങള്‍ തീവ്രവാദ സംഘടനയില്‍ എത്തിയെന്ന് ധ്വനിപ്പിക്കുന്ന സന്ദേശം അയച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഉന്നത തല അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കളും ജനപ്രതിനിധികളും മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.
കാസര്‍കോട് ജില്ലയിലെ പടന്ന തൃക്കരിപ്പൂര്‍ പഞ്ചായത്തുകളില്‍ നിന്ന് സ്‌ത്രീകളടക്കം 15 പേരെയും പാലക്കാട് നിന്നുള്ള രണ്ട് കുംടുംബങ്ങളെയുമാണ് കാണാതായിട്ടുള്ളത്. ഉന്നത വിദ്യാഭ്യാസമുള്ളവരും കാണാതായവരിലുണ്ട്. നാട്ടിലുണ്ടായിരുന്നപ്പോഴും തീവ്രസ്വഭാവമുള്ള ചില മത സംഘടനകളുമായി ഇവര്‍ ബന്ധപ്പെട്ടിരുന്നതായും ബന്ധുക്കള്‍ നല്‍കിയ പരാതിയിലുണ്ട്. ഇക്കര്യത്തില്‍ ഉന്നതതല അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment