Latest News

വിദ്യാര്‍ത്ഥിനിയെ തല്ലിയ പ്രശ്‌നം ക്ഷമാപണത്തില്‍ ഒതുക്കി


പരപ്പ (കാസര്‍കോട്‌): [www.malabarflash.com] ആറാംക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ഉള്ളംകൈ തല്ലിപ്പൊട്ടിച്ച സംഭവം ക്ഷമാപണത്തിലൊതുക്കി. ഒരാഴ്ചമുമ്പാണ് പരപ്പയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന മിനി എന്ന അധ്യാപിക പരപ്പയിലെ ജീപ്പ് ഡ്രൈവറുടെ മകളുടെ ഉള്ളംകൈ അടിച്ചുപൊട്ടിച്ചത്. ഇതുസംബന്ധിച്ച് രക്ഷിതാവ് പിറ്റേന്നുതന്നെ പി.ടി.എ പ്രസിഡണ്ടിനും ഹെഡ്മിസ്ട്രസിനും പരാതിനല്‍കിയെങ്കിലും പ്രശ്‌നം ചര്‍ച്ച ചെയ്ത് പരിഹരിക്കാതെ അധ്യാപികയും പി.ടി.എ പ്രസിഡണ്ടും ഹെഡ്മിസ്ട്രസും ദിവസങ്ങളോളം നീട്ടിക്കൊണ്ടുപോയി. അധ്യാപിക സ്‌കൂളില്‍ വരുന്ന ദിവസം ഹെഡ്മിസ്ട്രസ് ഉണ്ടാവില്ല. ഹെഡ്മിസ്ട്രസ് വരുന്നദിവസം അധ്യാപിക ക്വാര്‍ട്ടേഴ്‌സില്‍ തന്നെ ഇരിക്കും. ഇങ്ങനെയാണ് ദിവസങ്ങളോളം സംഭവം നീട്ടിക്കൊണ്ടുപോയത്. ഒടുവില്‍ പ്രശ്‌നം നിയമനടപടിയിലേക്ക് നീങ്ങുമെന്ന ഘട്ടം വന്നതോടെ ഹെഡ്മിസ്ട്രസിന്റെയും സ്റ്റാഫ് സെക്രട്ടറിയുടെയും രക്ഷിതാവിന്റെയും സാന്നിധ്യത്തില്‍ പി.ടി.എ പ്രസിഡണ്ട് പുരുഷോത്തമന്‍ അധ്യാപികയുമായി ചര്‍ച്ച നടത്തുകയായിരുന്നു. സ്റ്റാഫ് സെക്രട്ടറി അധ്യാപികയെ ന്യായീകരിച്ചുവെങ്കിലും ഒടുവില്‍ രക്ഷിതാവിനോട് മിനി ടീച്ചര്‍ ക്ഷാമാപണം നടത്തിയാണ് പ്രശ്‌നം പരിഹരിച്ചത്. ഏതാനും മാസം മുമ്പ് മിനിക്ക് യാത്രയയപ്പ് കൊടുത്ത് ഘോഷയാത്രയായി നാട്ടില്‍ വിട്ടിരുന്നു. പക്ഷേ മൂന്നാംദിവസം അധ്യാപിക പരപ്പയില്‍ തന്നെ തിരിച്ചെത്തി.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.