കാസര്‍കോട്:[www.malabarflash.com]മിഥുനരാശി വിട്ടു സൂര്യന്‍. ഇനി കര്‍ക്കടകമാണ്. ഭക്തിയുടെയും ശരീരരക്ഷയുടെയും കാലം. പണിയില്ലാത്തതിന്‍റെ കഷ്ടപ്പാടുകളും രോഗങ്ങളും കൊണ്ട് വലയുന്നവരുണ്ട് ഇക്കാലത്ത്. അവര്‍ക്കും ഭക്തിയുടെയും ആത്മീയ നവോന്മേഷത്തിന്‍റെയും ശീലങ്ങള്‍ തുടരുന്നവര്‍ക്കും അഴകും നന്മയും പകരുന്ന കാലം കൂടിയാണിത്. അതിന് കൂട്ട് രാമകഥയുടെ പുണ്യം. പഞ്ഞകാലമെന്നാണ് കര്‍ക്കടകത്തിന്‍റെ പര്യായം. അത് കാര്‍ഷിക ജീവിതം കൊടുത്തതാണ്. മലയാളവര്‍ഷത്തിന്‍റെ അവസാനമാസമായ കര്‍ക്കടകം എന്നും ദുരിതങ്ങളുടെതായിരുന്നു. മഴ, അതിന്‍റെ മൂര്‍ധന്യത്തില്‍ എത്തുന്ന കാലം. രോഗങ്ങളുടെ കാലമാണിത്.
കര്‍ക്കടകത്തിന്‍റെ കഷ്ടപ്പാടുകള്‍ തരണം ചെയ്യാന്‍ രാമായണത്തിന്‍റെ വരിയും പൊരുളും ഉണ്ടായിട്ട് കാലമേറെയായി. ദുരിതം രാമായണ പാരായണത്തിലൂടെ രാമകഥയിലൂടെ തരണം ചെയ്യുന്നു. വീടുകളില്‍, ക്ഷേത്രങ്ങളില്‍ ആധ്യാത്മിക സ്ഥാപനങ്ങളില്‍ രാമായണ പാരായണവും പ്രഭാഷണവും, അങ്ങനെ കര്‍ക്കടകം രാമായണമാസമാകുന്നു.
പിതൃക്കളുടെ ആത്മാക്കള്‍ക്ക് പ്രണാമമര്‍പ്പിക്കുന്ന, ആത്മശാന്തിയേകുന്ന വാവുബലി തര്‍പ്പണം കര്‍ക്കടകത്തിലാണ്. ഔഷധ കൂട്ടുകള്‍ ചേര്‍ത്ത് തയ്യാറാക്കിയ കഞ്ഞിയാണ് കര്‍ക്കടകത്തിന്‍റെ മറ്റൊരു പര്യായം. പണ്ട് വീടുകളിലും ഔഷധശാലകളിലുമാണ് കര്‍ക്കടക കഞ്ഞി തയ്യാറാക്കിയിരുന്നതെങ്കില്‍ ഇന്ന് കടകളില്‍ കഞ്ഞിയുടെ കൂട്ടുകള്‍ നിറച്ച പാക്കറ്റ് ഇഷ്ടംപോലെ കിട്ടും.
ദുരിതമൊഴിയാനും പിശാചുക്കള്‍ അകന്നുപോകാനും കര്‍ക്കടകത്തില്‍ ഭഗവതിസേവ പണ്ട് പതിവായിരുന്നു. ലളിതാ സഹസ്രനാമോച്ചാരണവും ദേവീ പൂജയും ചിലയിടങ്ങളില്‍ ഇന്നും പ്രത്യേകമായുണ്ട്.
ഭൂമിക്കുമേല്‍ പതിക്കുന്ന മാലിന്യങ്ങളെ കഴുകിക്കളയുന്ന പെരുമഴക്കാലമാണ് കര്‍ക്കടകം. മനസ്സിലെ മാലിന്യങ്ങളെയും ഒടുവില്‍ കര്‍ക്കടകത്തിന്‍റെ അവസാനനാള്‍ ചേട്ട ഭഗവതിയെ-മൂശേട്ടയെ പുറത്താക്കി ശ്രീദേവി ഐശ്വര്യത്തെ കുടിയിരുത്തുന്ന ആചാരങ്ങളുണ്ട് നാട്ടിന്‍പുറങ്ങളില്‍. നാട് കാത്തിരിക്കുകയാണ് ആ ഐശ്വര്യത്തെ.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment