Latest News

പട്‌ളയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം വാനില്‍ എത്തിയത്‌ ആര്‌?


കാസര്‍കോട്‌: [www.malabarflash.com] പട്‌ള ഗവ.ഹൈസ്‌കൂളിലെ 13 വയസ്സുള്ള വിദ്യാര്‍ത്ഥിനിയെയും 12 വയസുള്ള രണ്ടു വിദ്യാര്‍ത്ഥികളെയും പട്ടാപ്പകല്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഘത്തെക്കുറിച്ച്‌ പോലീസിനു സൂചന ലഭിച്ചു. വെള്ളനിറത്തിലുള്ള ഓംനി വാനിലാണ്‌ നാലുപേരെത്തിയതെന്നു സൂചനയുണ്ട്‌. എന്നാല്‍ കാറില്‍ ഉണ്ടായിരുന്ന രജിസ്‌ട്രേഷന്‍ നമ്പര്‍ വ്യാജമാണോയെന്നു സംശയിക്കുന്നു. വാനിന്റെ മുന്‍ഭാഗത്ത്‌ ഹിന്ദിഭാഷയില്‍ എഴുതിയ സ്റ്റിക്കര്‍ ഉണ്ടായിരുന്നതും സംശയത്തിനു ഇടയാക്കുന്നു.
വെള്ളിയാഴ്‌ച ഉച്ചയ്‌ക്കാണ്‌ നാടിനെ ഭീതിയിലാഴ്‌ത്തിയ സംഭവം ഉണ്ടായത്‌. പട്‌ള സ്‌കൂളില്‍ നിന്നു വീട്ടിലേയ്‌ക്കു ഉച്ചഭക്ഷണം കഴിക്കുവാന്‍ പോവുകയായിരുന്ന മൂന്നു കുട്ടികളാണ്‌ തട്ടികൊണ്ടുപോകല്‍ ശ്രമത്തിനു ഇരയായത്‌. കുട്ടികളുടെ നിലവിളികേട്ട്‌ പരിസര വാസികളായ സ്‌ത്രീകളടക്കമുള്ളവര്‍ ഓടിയെത്തിയപ്പോഴാണ്‌ സംഘം രക്ഷപ്പെട്ടത്‌.
വിവരമറിഞ്ഞ്‌ പോലീസെത്തി കുട്ടികളില്‍ നിന്നു വിശദമായ മൊഴിയെടുക്കുകയും വാന്‍ കണ്ടെത്താന്‍ അന്വേഷണം വ്യാപിപ്പിക്കുകയുമായിരുന്നു.വാന്‍ എത്തിയ കാര്യം സ്ഥിരീകരിച്ചതോടെ തട്ടിക്കൊണ്ടുപോകല്‍ സംഭവം കൂടുതല്‍ ഗൗരവത്തിലെടുത്തിരിക്കുകയാണ്‌ പോലീസ്‌.
സംഭവസമയത്ത്‌ ഒരു കുട്ടി വാനിനകത്തു ഉണ്ടായിരുന്നതായും പറയുന്നുണ്ട്‌. നാലുപേരുണ്ടായിട്ടും മൂന്നു ചെറിയ കുട്ടികളെ തട്ടികൊണ്ടുപോകാനുള്ള ശ്രമം പരാജയപ്പെടാന്‍ ഇടയായ സാഹചര്യം എന്തെന്നും പോലീസ്‌ പരിശോധിക്കുന്നുണ്ട്‌. കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ എത്തിയെന്നു സംശയിക്കുന്ന ഒരു വാന്‍ സംഭവത്തിനു തൊട്ടുമുമ്പ്‌ അഞ്ചുമിനുട്ട്‌ നേരം ഒരു വീടിന്റെ മുന്നില്‍ ഏറെ നേരം റോഡരുകില്‍ നിര്‍ത്തിയിട്ടിരുന്നതായും പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്‌. വാനില്‍ എത്തിയവരെ ഉടന്‍ കണ്ടെത്താന്‍ കഴിയുമെന്നും ഇതോടെ സംഭവത്തിന്റെ നിജ സ്ഥിതി എന്താണെന്നു വ്യക്തമാക്കുമെന്നും പോലീസ്‌ വൃത്തങ്ങള്‍ പറഞ്ഞു.

Keywords: Kidnap, Kasaragod, Palta, Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.