ചെര്‍ക്കള [www.malabarflash.com]: യുവാവിനെ മൂന്നംഗ സംഘം തലയ്ക്കടിച്ച് പരിക്കേല്‍പിച്ചു. സന്തോഷ് നഗറിലെ മുഹമ്മദിന്റെ മകന്‍ ഇര്‍ഷാദി(27)നാണ് പരിക്കേറ്റത്. ഇര്‍ഷാദിന്റെ കാര്‍ സംഘം തല്ലിത്തകര്‍ത്തു. ബുധനാഴ്ച വൈകിട്ട് പാണലത്ത് വെച്ചാണ് സംഭവം.
പരിക്കേറ്റ ഇര്‍ഷാദിനെ ഇ.കെ നായനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടെയുണ്ടായിരുന്ന അബൂബക്കര്‍ സിദ്ദിഖിനും അടിയേറ്റു. വിക്കറ്റ് സ്റ്റിക്ക് അടക്കമുള്ളവ ഉപയോഗിച്ചാണ് അക്രമിച്ചതെന്ന് ഇര്‍ഷാദ് പറഞ്ഞു. തലക്ക് മൂന്ന് മുറിവുകളുണ്ട്. തുന്നിടേണ്ടി വന്നു. വയറ്റത്തും പരിക്കേറ്റു. ഇര്‍ഷാദ് സഞ്ചരിച്ച കെ.എല്‍ 14 ക്യു 3255 സ്വിഫ്റ്റ് കാറിന്റെ ഗ്ലാസാണ് അക്രമികള്‍ തകര്‍ത്തത്.
മാസങ്ങള്‍ക്ക് മുമ്പുണ്ടായ ഒരു പ്രശ്‌നവുമായി ബന്ധപ്പെട്ട രണ്ട് പേര്‍ ഇര്‍ഷാദിനൊപ്പം കാറില്‍ ഉണ്ടായിരുന്നുവത്രെ. ഇവരെ ലക്ഷ്യം വെച്ചായിരുന്നു ആക്രമണമെന്ന് പറയുന്നു. കാറിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടപ്പോള്‍ സംഘം തന്റെ നേര്‍ക്ക് തിരിയുകയും വിക്കറ്റ് സ്റ്റിക്കും മറ്റും ഉപയോഗിച്ച് അക്രമിക്കുകയും കാര്‍ തകര്‍ക്കുകയുമായിരുന്നുവെന്ന് ഇര്‍ഷാദ് പോലീസില്‍ പരാതി നല്‍കി. റംഷീദ്, റമീസ്, അലീഫ് എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയത്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment