Latest News

ദുബൈയിലേക്ക് കഞ്ചാവ് കടത്താന്‍ ശ്രമിച്ച പടന്നക്കാട് സ്വദേശി മംഗളൂരു വിമാനത്താവളത്തില്‍ പിടിയില്‍

മംഗളൂരു:[www.malabarflash.com] മംഗളൂരു വിമാനത്താവളത്തില്‍ വന്‍ കഞ്ചാവ് വേട്ട. ദുബായിലേക്ക് 6.8 കിലോഗ്രാം കഞ്ചാവ് കടത്താന്‍ ശ്രമിച്ച കാസര്‍കോട് സ്വദേശി അറസ്റ്റില്‍. കാഞ്ഞങ്ങാട് പടന്നക്കാട് സ്വദേശി റിയാസ് ( 26 ) ആണ് ബുധനാഴ്ച മംഗളൂരു ബജ്‌പെ വിമാനത്താവളത്തില്‍ പരിശോധനകള്‍ക്കിടെ പിടിയിലായത്.

ഇയാളെ ബജ്‌പെ പോലീസ് കസ്റ്റഡിയിലെടുത്ത് റിമാന്‍ഡ് ചെയ്തു. ഇന്നലെ വൈകിട്ടാണ് സംഭവം. ദുബായിലേക്കുള്ള എയര്‍ഇന്ത്യയുടെ ഐഎക്‌സ് 813 വിമാനത്തില്‍ കഞ്ചാവ് കടത്തനായിരുന്നു ശ്രമം. ലഗേജിനുള്ളില്‍ മൂന്ന് പ്ലാസ്റ്റിക് കവറുകളില്‍ സുരക്ഷിതമായി പൊതിഞ്ഞ നിലയിലായിരുന്നു കഞ്ചാവ്. എയര്‍ഇന്ത്യ വിമാനകമ്പനി അധികൃതര്‍ നടത്തിയ പരിശോധനയില്‍ സംശയ്‌സ്പദമായി സാഹചര്യത്തില്‍ പൊതികള്‍ കണ്ടെടുത്തു. ഭക്ഷ്യവസ്തുക്കളാണെന്നാണ് ഇയാള്‍ ആദ്യം പറഞ്ഞത്. തുടര്‍ന്ന് വിശദമായ പരിശോധനയില്‍ കഞ്ചാവ് കണ്ടെത്തുകയായിരുന്നു.

ബേക്കല്‍ സ്വദേശിയായ സുഹൃത്ത് ദുബായിലേക്ക് കൊണ്ടു പോകാന്‍ ഏല്‍പ്പിച്ചതാണ് പൊതികളെന്നും ഇതില്‍ കഞ്ചാവാണെന്ന് അറിഞ്ഞില്ലെന്നുമാണ് പ്രതി എയര്‍ഇന്ത്യ അധികൃതരോട് പറഞ്ഞത്. തുടര്‍ന്ന് ഇയാളെ മംഗളൂരു ബജ്‌പെ പോലീസിന് കൈമാറി. പ്രതി നല്‍കിയ സൂചനകളുടെ അടിസ്ഥാനത്തില്‍ കാസര്‍കോട് ബേക്കല്‍, കാഞ്ഞങ്ങാട് പോലീസിന് വിവരങ്ങള്‍ കൈമാറിയിട്ടുണ്ടെന്ന് ബജ്‌പെ പൊലീസ് അറിയിച്ചു. ഇത്ര വലിയ അളവ് കഞ്ചാവ് പ്രതിയുടെ കയ്യിലെത്തിയതിനെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.






Keywords: Karnadaka News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.