കാസര്‍കോട്: [www.malabarflash.com] വ്യാജസ്വര്‍ണം കണ്ടെത്താനുള്ള ഉപകരണവുമായി കമ്പനികള്‍ ജില്ലയിലേക്ക്. ജില്ലയിലെ സഹകരണ ബാങ്കുകളില്‍ മുക്കുപണ്ടങ്ങള്‍ വെച്ച് കബളിപ്പിക്കല്‍ ഏറിയ സാഹചര്യത്തിലാണ് കമ്പനികള്‍ ജില്ലയില്‍ വിപണി തേടുന്നത്.
അപ്രൈസര്‍മാരെപ്പോലും കബളിപ്പിക്കുന്ന വ്യാജസ്വര്‍ണത്തിന്റെ മാറ്റ് തിട്ടപ്പെടുത്താന്‍ നൂതന സാങ്കേതികവിദ്യകളാണ് കമ്പനികള്‍ അവതരിപ്പിക്കുന്നത്. സഹകരണ ബാങ്കുകളിലും മറ്റും കമ്പനി പ്രതിനിധികള്‍ എത്തിത്തുടങ്ങി. പുതിയ രീതിയിലുള്ള യന്ത്രങ്ങളാണ് ഇവര്‍ അവതരിപ്പിക്കുന്നത്. വിതരണത്തിന് പുറമെ ബാങ്കിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സൗജന്യ പരിശീലനവും നടത്തുന്നുണ്ടെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പി.വാസുദേവ്, എന്‍.ശ്രീരാജ് എന്നിവര്‍ അറിയിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment