പടന്ന[www.malabarflash.com]: മാസങ്ങള്‍ക്ക് മുമ്പ് പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനായി പോയ അഫീസുദ്ദീന്‍ തീവ്രവാദ സംഘടനയായ ഇസ്‌ലാമിക് സ്റ്റേററില്‍ ചേര്‍ന്നെന്ന വാര്‍ത്തയെ തുടര്‍ന്ന് പടന്ന അഫ്‌സ മന്‍സിലിലെത്തിയ മാധ്യമ പ്രവര്‍ത്തകരോട് പിതാവ് ഹക്കീം പറഞ്ഞതിങ്ങനെ.
"മകന്‍ ഹഫീസൂദ്ദീന്‍ ഒരു തീവ്രവാദവുമായി ബന്ധമില്ലെന്ന നിലയില്‍ നല്ലനിലക്ക് ഇവിടെ എത്തിയാല്‍ സ്വീകരിക്കും, അതല്ലാതെ രാജ്യത്തെ ഒററു കൊടുക്കുന്ന തീവ്രവാദ കേസുമായി ബന്ധപ്പെടുകയാണെങ്കില്‍ അവന്റെ മയ്യിത്ത് പോലും ആവശ്യമില്ല"
.
ഒരു മാസം മുമ്പാണ് പടന്ന സ്വദേശിയായ അഫീസുദ്ദീന്‍ ശ്രീലങ്കിയിലേക്കാണെന്നും പറഞ്ഞ് വീട്ടില്‍ നിന്നും പോയത്. മതപഠന കേന്ദ്രത്തിലാണെന്ന് പറഞ്ഞ് വീട്ടിലേക്ക് ഒരു പ്രാവശ്യം വിളിച്ചതല്ലാതെ പിന്നീട് ഒരു വിവരവുണ്ടായിരുന്നില്ല, കഴിഞ്ഞ ദിവസം വന്ന വാട്ട്‌സആപ് സന്ദേശമാണ് മകന്‍ തീവ്രവാദ സംഘടനയിലെത്തിയെന്ന സംശയം പിതാവ് ഹക്കീമില്‍ ഉണ്ടാക്കിയത്.

അഫീസുദ്ദീനെ കൂടാതെ പടന്ന സ്വദേശികളായ ഡോക്ടറും ഭാര്യയും രണ്ടുവയസ്സായ കുട്ടിയും മററു ചിലരും തീര്‍ത്ഥാടനത്തിനെന്ന പേരില്‍ പോയിട്ടുണ്ട്. ഇവരെ കുറിച്ചും ബന്ധുക്കള്‍ക്ക് യാതൊരു വിവരവുമില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് കാണാതായവരെ കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബന്ധുക്കളും ജനപ്രതിനിധികളും മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment