Latest News

പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി മുംബൈ വിമാനത്താവളത്തില്‍ അറസ്റ്റില്‍

കാസര്‍കോട്‌:[www.malabarflash.com] പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഐസ്‌ക്രീം വാങ്ങി തരാമെന്ന്‌ പറഞ്ഞ്‌ പ്രലോഭിപ്പിച്ചുകൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന യുവാവിനെ അറസ്റ്റ്‌ ചെയ്‌തു. വിദ്യാനഗര്‍, ചാലക്കുന്നിലെ ഷേഖ്‌ കാമില്‍ (34) ആണ്‌ മുംബൈ വിമാനത്താവളത്തില്‍ അറസ്റ്റിലായത്‌.

ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ കണ്ടെത്താന്‍ ലുക്ക്‌ഔട്ട്‌ നോട്ടീസ്‌ പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ ദുബൈയില്‍ നിന്ന്‌ എത്തിയ ഷേഖ്‌ കാമിലിനെ അറസ്റ്റ്‌ ചെയ്‌തതെന്നു പോലീസ്‌ പറഞ്ഞു. നിരവധി കേസുകളില്‍ പ്രതിയും കുപ്രസിദ്ധ ചാരായ കടത്തുകാരനുമാണ്‌ അറസ്റ്റിലായ കാമില്‍ എന്ന്‌ പോലീസ്‌ പറഞ്ഞു.

2011 ഏപ്രില്‍ മാസത്തിലാണ്‌ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം ഉണ്ടായത്‌. മിസ്‌കോളിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ ഐസ്‌ക്രീം വാങ്ങിത്തരാമെന്ന്‌ വിശ്വസിപ്പിച്ച്‌ കാറില്‍ കയറ്റിക്കൊണ്ടുപോയി ബദിയഡുക്കക്ക്‌ സമീപത്ത്‌ വെച്ച്‌ പീഡിപ്പിച്ചുവെന്നാണ്‌ കേസ്‌.
സംഭവത്തില്‍ ഷേഖ്‌ കാമാലിനെ കൂടാതെ മറ്റ്‌ രണ്ട്‌ പേര്‍ക്കെതിരെയും കേസെടുത്തിരുന്നു. സംഭവത്തിന്‌ ശേഷം ഒളിവില്‍ പോയ ഇയാള്‍ ഗള്‍ഫിലേക്ക്‌ കടന്നതായി പോലീസിന്‌ വിവരം ലഭിച്ചു. ഇതനുസരിച്ചാണ്‌ ലുക്ക്‌ഔട്ട്‌ നോട്ടീസ്‌ പുറപ്പെടുവിച്ചിരുന്നത്‌. പ്രതിക്കെതിരെ മറ്റ്‌ മൂന്ന്‌ പ്രധാന കേസുകള്‍ കൂടി ഉള്ളതായി പോലീസ്‌ പറഞ്ഞു.

2008 നവംബര്‍ 16ന്‌ പൊയ്‌നാച്ചി പറമ്പയില്‍ വാഹന പരിശോധന നടത്തുന്നതിനിടയില്‍ ആള്‍ട്ടോ കാറില്‍ കടത്തിയ 4800 പാക്കറ്റ്‌ ചാരായം പിടികൂടിയ കേസ്‌, 2007 ആഗസ്റ്റ്‌ ആറിന്‌ വിദ്യാനഗറില്‍ വാഹന പരിശോധന നടത്തുന്നതിനിടയില്‍ ബൊലേറോ കാര്‍ നിര്‍ത്താതെ പോവുകയും പോലീസ്‌ പിന്തുടര്‍ന്ന്‌ പന്നിപ്പാറയില്‍ വെച്ച്‌ പിടികൂടുകയും 7000 പാക്കറ്റ്‌ ചാരായം കണ്ടെത്തുകയും ചെയ്‌ത കേസ്‌ എന്നിവയില്‍ ഷേഖ്‌ കാമില്‍ പ്രതിയായിരുന്നുവെന്നും അറസ്റ്റിലായി ജാമ്യത്തില്‍ ഇറങ്ങിയതാണെന്നും പോലീസ്‌ പറഞ്ഞു. 

2009 നവംബര്‍ 13ന്‌ കാസര്‍കോട്‌ യുവാവിനെ കല്ലുകൊണ്ടു കുത്തിപ്പരിക്കേല്‍പ്പിച്ചുവെന്ന കേസിലും ഇയാള്‍ പ്രതിയാണെന്നും പോലീസ്‌ കൂട്ടിച്ചേര്‍ത്തു.






Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.